പാർലമെന്റ് മന്ദിരം ഉൽഘാടനം നാളെ; സ്വർണ ചെങ്കോൽ ഏറ്റുവാങ്ങി പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിലാണ് തമിഴ്‌നാട്ടിൽ നിന്നുള്ള പൂജാരിമാരുടെ സംഘം പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറിയത്. നാളെ നടക്കുന്ന ഉൽഘാടന ചടങ്ങിൽ പ്രധാനമന്ത്രി ചെങ്കോൽ പാർലമെന്റിൽ സ്‌ഥാപിക്കും. പുതിയ മന്ദിരത്തിലെ ലോക്‌സഭാ സ്‌പീക്കറുടെ ചേംബറിൽ ആയിരിക്കും ചെങ്കോലിന്റെ സ്‌ഥാനം എന്നാണ് വിവരം.

By Trainee Reporter, Malabar News
The Prime Minister received the Golden Scepter
Ajwa Travels

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടനത്തിന് മുന്നോടിയായി പുതിയ സ്വർണ ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിലാണ് തമിഴ്‌നാട്ടിൽ നിന്നുള്ള പൂജാരിമാരുടെ സംഘം പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറിയത്. മുൻകൂട്ടി അറിയിക്കാതെ ആയിരുന്നു ചടങ്ങ്. ചെങ്കോൽ നാളെ കൈമാറുമെന്നായിരുന്നു വിവരം.

നാളെ നടക്കുന്ന ഉൽഘാടന ചടങ്ങിൽ പ്രധാനമന്ത്രി ചെങ്കോൽ പാർലമെന്റിൽ സ്‌ഥാപിക്കും. പുതിയ മന്ദിരത്തിലെ ലോക്‌സഭാ സ്‌പീക്കറുടെ ചേംബറിൽ ആയിരിക്കും ചെങ്കോലിന്റെ സ്‌ഥാനം എന്നാണ് വിവരം. ഉൽഘാടന ചടങ്ങിനെയും ചെങ്കോലിനെയും ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടനം പ്രധാനമന്ത്രി നാളെ നിർവഹിക്കും.

നാളെ ഉച്ചക്ക് 12 മണിക്കാണ് ഉൽഘാടനം. ചടങ്ങിൽ നിന്ന് ഒഴിവാക്കപ്പെട്ട രാഷ്‌ട്രപതിയുടേയും ഉപരാഷ്‌ട്രപതിയുടേയും സന്ദേശങ്ങൾ ഉൽഘാടന വേളയിൽ വായിക്കും. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടന സ്‌മരണാർഥം 75 രൂപയുടെ നാണയവും സ്‌റ്റാമ്പും നാളെ പുറത്തിറക്കും. ഉൽഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ അഭിസംബോധനയും ഉണ്ടാകും. 20 പ്രതിപക്ഷ പാർട്ടികളാണ് ഉൽഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്.

Most Read: വകുപ്പ് വിഭജനത്തിലും മേൽക്കൈ; ധനകാര്യം അടക്കം സുപ്രധാന ചുമതല സിദ്ധരാമയ്യക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE