ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം; ബിൽ ലോക്‌സഭ പാസാക്കി

By Staff Reporter, Malabar News
Representational Image
Ajwa Travels

ന്യൂഡെൽഹി: കെജ്‌രിവാൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കി ഡെൽഹിയിൽ ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാര അവകാശങ്ങൾ നൽകുന്ന ബിൽ ലോക്‌സഭ പാസാക്കി. ഡെൽഹി സർക്കാരിനെ നിയന്ത്രിക്കാൻ കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ലാണ് ഇന്ന് ലോക്‌സഭ പാസാക്കിയത്.

‘ദ ഗവൺമെന്റ് ഓഫ് നാഷണൽ കാപിറ്റൽ ടെറിട്ടറി ഓഫ് ഡെൽഹി അമൻഡ്‌മെന്റ് ബിൽ’ 2021 അനുസരിച്ച് മുഖ്യമന്ത്രിയെ നിയന്ത്രിക്കാൻ അടക്കമുള്ള അധികാരം ലഫ്റ്റനന്റ് ഗവർണർക്ക് ലഭിക്കുന്നു.

ഡെൽഹി സർക്കാർ കടുത്ത എതിർപ്പ് ഉന്നയിച്ച ബില്ലാണ് ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ തള്ളിയാണ് ബിൽ ലോക്‌സഭ അംഗീകരിച്ചത്. ലോക്‌സഭ പാസാക്കിയ ബിൽ അടുത്ത ദിവസം രാജ്യസഭയിൽ അവതരിപ്പിക്കും.

Read Also: കോവിഷീൽഡ് വാക്‌സിൻ രണ്ടാം ഡോസിനുള്ള ഇടവേള 8 ആഴ്‌ച വരെയാക്കാൻ നിർദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE