ഡെങ്കിപ്പനി; ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ വ്യാപനം തുടരുന്നു

By Team Member, Malabar News
dengue fever
Representational Image
Ajwa Travels

കാസർഗോഡ് : ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇവിടുത്തെ 1, 2, 4, 12, 13, 14 വാർഡുകളിലാണ് നിലവിൽ വ്യാപനം കൂടുതൽ ഉള്ളത്. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആയുർവേദ–ഹോമിയോ മരുന്ന് വിതരണം, ഫോഗിങ്, വീടുകയറിയുള്ള ബോധവൽക്കരണം എന്നിവ തുടങ്ങിയതായി പഞ്ചായത്ത് അധികൃതർ വ്യക്‌തമാക്കി.

അതേസമയം നിലവിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് ഡെങ്കിപ്പനി ബാധിത മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ബുദ്ധിമുട്ട് നേരിടുകയാണ്. അതിനാൽ തന്നെ ആശാവർക്കർമാർ ഉൾപ്പടെയുള്ളവർ എല്ലാ വീടുകളിലും എത്തുന്നില്ലെന്ന പരാതി വലിയ രീതിയിൽ ഉയരുന്നുണ്ട്.

ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിൽ ഫോഗിങ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ടെങ്കിലും രോഗ വ്യാപനവും തീവ്രതയും ആശങ്കയുണ്ടാക്കുന്നു. 14ആം വാർഡിലെ മാവുങ്കാൽ കോളനിയിലും പരിസരങ്ങളിലും വാർഡംഗം എം കൃഷ്‌ണകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ജോബി എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ഫോഗിങ് നടത്തി.

Read also : ജില്ലയിൽ മഴ ശക്‌തം; വെള്ളം കയറി വ്യാപക കൃഷിനാശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE