ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ചു; ഇടത് എംപിമാർ ഹൈക്കോടതിയിൽ

By Staff Reporter, Malabar News
lakshadweep-kit-highcourt
Ajwa Travels

കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച അഡ്‌മിനിസ്ട്രേഷൻ നടപടിക്കെതിരെ പാർലമെന്റ് അംഗങ്ങളായ എളമരം കരീം, വി ശിവദാസൻ, എഎം ആരിഫ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചു. ദ്വീപ് സന്ദർശിക്കാൻ അനുമതി തേടിയ ഇടത് എംപിമാരുടെ അപേക്ഷ ഭരണകൂടം തള്ളിയിരുന്നു.

പാർലമെന്റ് അംഗങ്ങൾ നൽകിയ അപേക്ഷ പരിഗണിക്കാൻ ലക്ഷദ്വീപ് ഭരണകൂടം തയ്യാറാകാത്തത് കടുത്ത ജനാധിപത്യ നിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിമാർ ഹൈക്കോടതിയെ സമീപിച്ചത്. ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.

നേരത്തെ യുഡിഎഫ് എംപിമാരും സന്ദര്‍ശനാനുമതി തേടി ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഇതിൽ 10 ദിവസത്തിനുള്ളിൽ തീരുമാനം എടുക്കുമെന്നാണ് ദ്വീപ് ഭരണകൂടം നൽകിയിരുന്ന മറുപടി.

Read Also: അറ്റോർണി ജനറൽ കെകെ വേണുഗോപാലിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE