എതിർപ്പുണ്ടെങ്കില്‍ മൽസര രംഗത്ത് ഉണ്ടാവില്ല; ധർമജൻ ബോള്‍ഗാട്ടി

By News Desk, Malabar News
dharmajan-bolgatty
Ajwa Travels

കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടിക്കാരനായ ഒരാളുടെയെങ്കിലും എതിർപ്പുണ്ടെങ്കില്‍ മൽസര രംഗത്ത് ഉണ്ടാവില്ലെന്ന് ധർമജൻ ബോള്‍ഗാട്ടി. മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസുകാരനായ മറ്റൊരാള്‍ക്ക് ബാലുശേരിയില്‍ മൽസരിക്കാന്‍ താൽപര്യമുണ്ടെന്ന് അറിഞ്ഞതോടെയാണ് ധര്‍മജന്റെ പ്രതികരണം.

താന്‍ മൽസരിക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഒരാളുടെയെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ മൽസരിക്കാനില്ല എന്നതാണ് തന്റെ നിലപാടെന്നും ധര്‍മജന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മൽസരിച്ച് അറിയപ്പെടണമെന്ന് ഇപ്പോള്‍ താൽപര്യമില്ല. സിനിമ നടന്‍ എന്ന നിലയില്‍, ലോകത്ത് എവിടെ പോയാലും പത്ത് മലയാളികളുണ്ടെങ്കില്‍ അഞ്ച് പേരെങ്കിലും തന്നെ അറിയും.

എല്ലാവരുടെയും പിന്തുണയോടെ മൽസരിക്കാനാണ് ആഗ്രഹമെന്നും ധര്‍മജന്‍ പറഞ്ഞു. എഐസിസി സെക്രട്ടറി പിവി മോഹനനുമായി ധർമജൻ ബോൾഗാട്ടി നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

Also Read: തിരഞ്ഞെടുപ്പിന് മുൻപ് എൻസിപി യുഡിഎഫിൽ എത്തും; മാണി സി കാപ്പൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE