50 തൃണമൂൽ എംഎൽഎമാർ ബിജെപിയിലേക്കെന്ന് ദിലീപ് ഘോഷ്

By Staff Reporter, Malabar News
Dilip-Ghosh_2020-Nov-09
Dilip Ghosh
Ajwa Travels

കൊൽക്കത്ത: ബംഗാളിൽ തങ്ങളുടെ കച്ചവട രാഷ്‌ട്രീയ സാധ്യതകൾ തേടി ബിജെപി. 50 തൃണമൂൽ എംഎൽഎമാർ ബിജെപിയിലേക്ക് വരുമെന്ന പാർട്ടി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പ്രസ്‌താവന പുതിയ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പാർട്ടിക്ക് സ്വാധീനമില്ലാത്ത മേഖലകളിൽ ഒരു സർക്കാരിനെ തന്നെ പൂർണമായും വിലക്ക് വാങ്ങുന്ന ബിജെപിയുടെ തന്ത്രം ബംഗാളിലും നടപ്പാക്കാൻ ഒരുങ്ങുന്നുവെന്നാണ് അധ്യക്ഷന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

തൃണമൂൽ വിട്ട എംഎൽഎമാർ തിരിച്ച് പാർട്ടിയിൽ ചേരാൻ വരി നിൽക്കുകയാണെന്ന മന്ത്രി ജ്യോതിപ്രിയ മാലിക്കിന്റെ അവകാശവാദത്തെ തള്ളിക്കൊണ്ടാണ് ദിലീപ് ഘോഷിന്റെ പ്രതികരണം. സംസ്‌ഥാനത്തെ ഒരു ബിജെപി ബൂത്ത് പ്രസിഡണ്ടിനെയെങ്കിലും തൃണമൂൽ കോൺഗ്രസിൽ ചേർക്കാൻ മാലിക്കിനെ വെല്ലുവിളിക്കുന്നു. അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ അവകാശവാദം സ്വീകരിക്കാമെന്നും ദിലീപ് ഘോഷ് പറഞ്ഞിരുന്നു.

എംപിമാരും തൃണമൂൽ വിട്ട എംഎൽഎമാരും ഉൾപ്പെടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ച് പാർട്ടിയിൽ ചേരുമെന്ന് ചൊവ്വാഴ്‌ചയാണ് മാലിക് അവകാശപ്പെട്ടത്. അതേസമയം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻമന്ത്രി സുവേന്ദു അധികാരി അടക്കം ഒട്ടേറെ തൃണമൂൽ നേതാക്കളാണ് അടുത്തിടെ ബിജെപിയിൽ ചേർന്നത്.

Read Also: മധ്യപ്രദേശിലെ വ്യാജമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 24 ആയി, ചികില്‍സയില്‍ ഇരുപതോളം പേര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE