ബംഗാൾ ബിജെപിയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷം; നരോത്തം മിശ്രക്ക് പ്രത്യേക ചുമതല

By Staff Reporter, Malabar News
Narottam-Mishra
നരോത്തം മിശ്ര
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ ശക്‌തമായി നിലകൊള്ളുമ്പോഴും ആഭ്യന്തര പ്രശ്‌നങ്ങൾ നേരിടുകയാണ് സംസ്‌ഥാന ബിജെപി. പ്രശ്‌നം വോട്ടിംഗ് നടപടികളെ ബാധിക്കുന്നത് തടയാൻ പ്രമുഖ നേതാവും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുമായ നരോത്തം മിശ്രക്ക്പ്രത്യേക ചുമതല നൽകിയിരിക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം.

സമീപ കാലത്ത് പാർട്ടിയിലെ ക്രൈസിസ് മനേജർ ആയി മാറിയ നേതാവാണ് നരോത്തം മിശ്ര. സ്‌ഥാനാർഥി നിർണയ വിഷയത്തിൽ പ്രാദേശിക ഘടകങ്ങൾക്ക് ഉണ്ടായ അതൃപ്‌തി പരിഹരിക്കുകയാണ് നരോത്തം മിശ്രയുടെ ഇപ്പോഴത്തെ ചുമതല.

എല്ലാ മേഖലകളും സന്ദർശിക്കുന്ന നരോത്തം മിശ്ര പ്രദേശിക നേതാക്കളുമായി വിപുലമായ ചർച്ചകളാണ് സംഘടിപ്പിക്കുന്നത്. അജണ്ടകളെ വഴിതിരിച്ച് വിട്ട് ജനങ്ങളെ വിഡ്‌ഢികളാക്കൻ ശ്രമിക്കുന്ന വ്യക്‌തികൾക്കും പ്രസ്‌ഥാനങ്ങൾക്കും ഇനി ബംഗാളിൽ സ്‌ഥാനമില്ലെന്ന് നരോത്തം മിശ്ര പറഞ്ഞു.

പശ്‌ചിമ ബംഗാളിൽ കോൺഗ്രസിന്റെ അസാന്നിധ്യത്തെ ഗൗരവകരമായ് പരിഗണിക്കണമെന്നാണ് മിശ്രയുടെ അഭിപ്രായം, പ്രതിപക്ഷ പാർട്ടികൾ ഇവിടെ ബിജെപി വിരുദ്ധ കൂടാരമായി മാറിക്കഴിഞ്ഞു. രാഹുൽ ഗാന്ധി ബംഗാളിൽ പ്രചാരണത്തിന് എത്താത്തത് ആ പാർട്ടിയുടെ ജീർണത വ്യക്‌തമാക്കുന്നുവെന്നും നരോത്തം മിശ്ര കുറ്റപ്പെടുത്തി.

Read Also: കോവിഡിൽ വിറങ്ങലിച്ച് രാജ്യം; 2,61,500 പുതിയ കേസുകൾ, 1,501 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE