‘അസ്‌തമിച്ചത് വിപ്ളവത്തിന്റെ ശുക്രനക്ഷത്രം’; ഗൗരിയമ്മയെ അനുസ്‌മരിച്ച് കോടിയേരി

By Staff Reporter, Malabar News
kr-gaouriyamma-kodiyeri
Ajwa Travels

തിരുവനന്തപുരം: അന്തരിച്ച സമരനായിക കെആർ ഗൗരിയമ്മയെ അനുസ്‌മരിച്ച് കോടിയേരി ബാലകൃഷ്‌ണൻ. അസ്‌തമിച്ചത് വിപ്ളവത്തിന്റെ ശുക്ര നക്ഷത്രമാണെന്നും, കേരളത്തിലെ വിപ്ളവ പ്രസ്‌ഥാനത്തിന് വലിയ നഷ്‌ടമാണ് ഗൗരിയമ്മയുടെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും കോടിയേരി അനുസ്‌മരണ കുറിപ്പിലൂടെ അറിയിച്ചു.

കോടിയേരി ബാലകൃഷ്‍ണന്റെ അനുസ്‌മരണ കുറിപ്പ്

സഖാവ് കെ ആർ ഗൗരിയമ്മയുടെ വിയോഗത്തിലൂടെ വിപ്ളവത്തിന്റെ ശുക്ര നക്ഷത്രമാണ് അസ്‌തമിച്ചിരിക്കുന്നത്. കേരളത്തിൽ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പങ്കുവഹിച്ച ധീരവനിതയാണ് ഗൗരിയമ്മ.

സിപിഐഎം നേതാവായി ദീർഘകാലം പ്രവർത്തിച്ച സഖാവ് പിന്നീട് ജെഎസ്എസ് രൂപീകരിച്ച് പ്രവർത്തിച്ചെങ്കിലും അവസാന കാലത്ത് സിപിഐഎമ്മുമായി സഹകരിച്ചു കൊണ്ടാണ് മുന്നോട്ടുപോയത്. കേരളത്തിലെ വിപ്ളവ പ്രസ്‌ഥാനത്തിന് വലിയ നഷ്‌ടമാണ് ഗൗരിയമ്മയുടെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്. സഖാവ് കെ ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

Read Also: ഗൗരിയമ്മ വിടവാങ്ങി; നഷ്‌ടമായത്‌ കേരള രാഷ്‌ട്രീയ-സാമൂഹിക മണ്ഡലത്തിലെ ധീരവനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE