പതഞ്‌ജലി ഉള്‍പ്പടെ പ്രമുഖ ബ്രാന്റുകള്‍ വില്‍ക്കുന്നത് മായം കലര്‍ന്ന തേനെന്ന് കണ്ടെത്തല്‍

By Staff Reporter, Malabar News
patanjali revenue crosses 30000 crores
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രമുഖ ബ്രാന്റുകളായ പതഞ്‌ജലി, ഡാബര്‍, സാന്ദു തുടങ്ങിയവ വില്‍ക്കുന്നത് മായം കലര്‍ന്ന തേന്‍ എന്ന് കണ്ടെത്തല്‍. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിയോണ്‍മെന്റ് (സിഎസ്ഇ) ആണ് ചൈനീസ് ഷുഗര്‍ ചേര്‍ത്ത തേന്‍ ആണ് പ്രമുഖ ബ്രാന്റുകള്‍ വില്‍ക്കുന്നതെന്ന് കണ്ടെത്തിയത്.

13 ബ്രാന്റുകള്‍ വിപണിയില്‍ എത്തിക്കുന്ന തേനിന്റെ സാമ്പിളുകളാണ് പരിശോധനക്കായി തിരഞ്ഞെടുത്തത്. ഇതില്‍ 77 ശതമാനം സാമ്പിളുകളും പഞ്ചസാര സിറപ്പ് ചേര്‍ക്കുന്നതായി കണ്ടെത്തി.

കോവിഡ് പ്രതിസന്ധിക്കിടയില്‍ തേന്‍ വില്‍പനയില്‍ വര്‍ധന ഉണ്ടായിട്ടും തേനീച്ച വളര്‍ത്തുന്ന കര്‍ഷകര്‍ ദുരിതത്തിലാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് സിഎസ്ഇ ഡയറക്‌ടര്‍ ജനറല്‍ സുനിത നരേന്‍ പറഞ്ഞു. 2003, 2006 വര്‍ഷങ്ങളിലെ ശീതള പാനീയങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളില്‍ കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായ തട്ടിപ്പാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് അവര്‍ വ്യക്‌തമാക്കി. കൂടാതെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന തട്ടിപ്പാണ് തേനില്‍ നടക്കുന്നതെന്നും കോവിഡ് വ്യാപനത്തിനിടെയുള്ള തട്ടിപ്പ് ആശങ്ക ഉണ്ടാക്കുന്നതാണെന്നും സുനിത നരേന്‍ പറഞ്ഞു.

‘പ്രതിരോധം വര്‍ധിപ്പിക്കാനായി തേന്‍ ഉപഭോഗം കൂടിയ സമയമാണിത്. പഞ്ചസാര സിറപ്പ് ചേര്‍ത്ത് വില്‍പനക്കെത്തുന്ന തേനുകള്‍ കോവിഡ് അപകട സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. മാത്രമല്ല പഞ്ചസാര കൂടുതലായി ശരീരത്തിലെത്തുന്നത് അമിതവണ്ണത്തിന് ഇടയാക്കും. ഇതും ആരോഗ്യത്തിന് ഭീഷണിയാണ്’, സുനിത നരേന്‍ വ്യക്‌തമാക്കി.

ഗുജറാത്തിലെ ദേശീയ ക്ഷീര വികസന ബോര്‍ഡിലും (എന്‍ഡിഡിബി) സെന്റര്‍ ഫോര്‍ അനാലിസിസ് ആന്റ് ലേണിംഗ് ഇന്‍ ലൈവ്സ്‌റ്റോക്ക് ആന്റ് ഫുഡിലുമാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ മായം കണ്ടെത്താന്‍ കഴിയാത്ത വിധമാണ് പഞ്ചസാര സിറപ്പ് തേനില്‍ ചേര്‍ക്കുന്നതെന്നാണ് സിഎസ്ഇയുടെ കണ്ടെത്തല്‍. ന്യൂക്‌ളിയര്‍ മാഗ്‌നറ്റിക് റെസണന്‍സ് പരിശോധനയില്‍ മാത്രമേ തേനില്‍ ചേര്‍ക്കുന്ന ചൈനീസ് ഷുഗര്‍ കണ്ടെത്താന്‍ സാധിക്കൂ. കയറ്റുമതി ചെയ്യുന്ന തേനില്‍ ഈ പരിശോധന ഇന്ത്യയില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട് എന്ന് അധികൃതര്‍ പറയുന്നു.

അതേസമയം തേനില്‍ മായം ചേര്‍ക്കുന്നുവെന്ന ആരോപണം നിഷേധിച്ച് പതഞ്‌ജലിയും ഡാബറും സാന്ദുവും രംഗത്തെത്തി. എല്ലാ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് തേന്‍ വില്‍ക്കുന്നതെന്നാണ് പ്രമുഖ ബ്രാന്റുകളുടെ അവകാശ വാദം.

Read Also: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപ്പബ്ളിക്ക് ദിന പരേഡിൽ അണിനിരക്കും; മുന്നറിയിപ്പുമായി കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE