ബത്തേരിയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഭക്ഷ്യ കിറ്റ് വിതരണം

By Trainee Reporter, Malabar News
Covid protocol violation
Representational Image
Ajwa Travels

വയനാട്: സുൽത്താൻ ബത്തേരിയിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് ഭക്ഷ്യ കിറ്റ് വിതരണം നടത്തി. ട്രൈബൽ എക്‌സ്‌റ്റൻഷൻ ഓഫിസിന് കീഴിലുള്ള ഗോത്ര കോളനിക്കാർക്കായി മഴക്കാല ഭക്ഷ്യ കിറ്റ് വിതരണമാണ് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ നടത്തിയത്. ഇന്നലെ രാവിലെ ബത്തേരി കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് നടന്ന കിറ്റ് വിതരണത്തിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.

ആളുകൾ കൂട്ടമായെത്തി വരി നിൽക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിൽ ടിഡിഒയുടെ  നേതൃത്വത്തിൽ അധികൃതർ സ്‌ഥലത്തെത്തി സ്‌ഥിതിഗതികൾ വിലയിരുത്തി. നൂറുകണക്കിന് ആളുകൾ യാതൊരു നിയന്ത്രണവും പാലിക്കാതെ കൂട്ടംകൂടി നിൽക്കുന്നതും, പരസ്‌പരം സംസാരിക്കുന്നതും ശ്രദ്ധയിൽ പെട്ടതായി അധികൃതർ പറഞ്ഞു. തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി ഉറപ്പ് വരുത്തി ആളുകളുടെ നിര ക്രമീകരിച്ച് വിതരണം സുഗമമമാക്കി. ഉച്ച കഴിഞ്ഞ് വരേണ്ടവരും രാവിലെ എത്തിയതാണ് തിരക്കിന് കാരണമായതെന്ന് ടിഡിഒ പറഞ്ഞു.

Read Also:കേരള-കർണാടക കെഎസ്ആർടിസി സർവീസ് ഞായറാഴ്‌ച മുതൽ; ഗതാഗത മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE