സ്‌കൂളുകൾക്കുള്ള പാഠപുസ്‌തക വിതരണം; സംസ്‌ഥാനതല ഉൽഘാടനം നാളെ

By Trainee Reporter, Malabar News
V Sivankutty
Ajwa Travels

തിരുവനന്തപുരം: സ്‌കൂളുകൾക്കുള്ള പാഠപുസ്‌തകങ്ങളുടെ സംസ്‌ഥാനതല വിതരണോൽഘാടനം നാളെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നാളെ രാവിലെ 10 മണിക്ക് തിരുവനന്തപുരം കരമന ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ആണ് ഉൽഘാടനം നടക്കുക. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ പാഠപുസ്‌തകങ്ങളുടെ സംസ്‌ഥാനതല വിതരണോൽഘാടനം നിർവഹിക്കും.

ഒന്ന് മുതൽ എട്ടുവരെ ക്‌ളാസുകളിലെ പാഠപുസ്‌തകങ്ങൾ സർക്കാർ സൗജന്യമായാണ് നൽകിവരുന്നത്. നിലവിലെ കരിക്കുലം അനുസരിച്ചു ഒന്ന് മുതൽ പത്തുവരെ ക്‌ളാസുകളിലെ പാഠപുസ്‌തകങ്ങൾ മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത്. ഇതിനകം തന്നെ ഒന്നാം വാല്യം പാഠപുസ്‌തകങ്ങളുടെ അച്ചടി പൂർത്തീകരിക്കുകയും പാഠപുസ്‌തകങ്ങൾ വിവിധ ജില്ലാ ഹബ്ബുകളായി വിതരണത്തിനായി എത്തിക്കുകയും ചെയ്‌തിട്ടുണ്ട്‌.

2,84,22,066 എണ്ണം ഒന്നാം വാല്യ പാഠപുസ്‌തകങ്ങളാണ് ഇപ്പോൾ വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. നിലയിൽ ജില്ലാ ഹബ്ബുകൾക്ക് ലഭ്യമായ പാഠപുസ്‌തകങ്ങൾ 2022-23 അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നേ സ്‌കൂൾ സൊസൈറ്റികൾ വഴി കുട്ടികൾക്ക് വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും വകുപ്പ് മുഖേന ചെയ്‌ത്‌ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

കോവിഡ് വളരെയധികം പ്രതിസന്ധി സൃഷ്‌ടിച്ച സാഹചര്യങ്ങളിലും അധ്യയനം ആരംഭിക്കുന്നതിന് വളരെ മുന്നേ തന്നെ പാഠപുസ്‌തകങ്ങൾ കുട്ടികളുടെ കൈകളിൽ എത്തിക്കാൻ നടപടി കൈക്കൊണ്ടിട്ടുണ്ട്. വാക്ക് പറഞ്ഞാൽ അത് പാലിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിമാരായ ജിആർ അനിൽ, ആന്റണി രാജു എന്നിവരും നാളെ നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.

Most Read: 6 വർഷമായി കേരളത്തിൽ ഇന്ധനനികുതി കൂട്ടിയിട്ടില്ല; പ്രധാനമന്ത്രിക്കെതിരെ ധനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE