തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ഈ മാസം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 60 ലക്ഷം ഗുണഭോക്‌താക്കളിലേക്കാണ് പെൻഷൻ എത്തുന്നത്. ഓണസമ്മാനമായി രണ്ടു മാസത്തെ, സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെൻഷനുകൾക്ക് 1762 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നതിനായി 1550 കോടി രൂപയും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകൾക്ക് പെൻഷൻ വിതരണത്തിന് 212 കോടി രൂപയുമാണ് അനുവദിച്ചത്. ഈ മാസം രണ്ടാം വാരം തുടങ്ങി 23 വരെയാണ് വിതരണം. പെൻഷൻ ഗുണഭോക്‌താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ടിൽ എത്തും. ബാക്കിയുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴിയാണ് പെൻഷനെത്തുക.
Most Read| പത്‌മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറക്കുന്നത് നിരോധിക്കണം; ശുപാർശ