അഞ്ച് വയസുകാരന് ഡ്രൈവിങ് പരിശീലനം; പിതാവിന്റെ ലൈസന്‍സ് റദ്ദ് ചെയ്‌തു

By Syndicated , Malabar News
driving licence suspended
Ajwa Travels

പെരിന്തല്‍മണ്ണ: അഞ്ച് വയസുള്ള കുട്ടിയെ വച്ച് ഡ്രൈവിങ് പരിശീലനം നടത്തിയ രക്ഷിതാവിന്റെ ലൈസന്‍സ് റദ്ദ് ചെയ്‌തു. ഡിസംബര്‍ 31ന് രാവിലെ മണ്ണാര്‍ക്കാട്-പെരിന്തല്‍മണ്ണ റൂട്ടില്‍  ചെറിയ കുട്ടിയെ മോട്ടോര്‍ സൈക്കിള്‍ ഹാന്‍ഡില്‍ നിയന്ത്രിക്കാന്‍ പഠിപ്പിക്കുന്ന വീഡിയോ ദൃശ്യം സഹിതം ലഭിച്ച പരാതിയെ തുടര്‍ന്നാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ  നടപടി.

തേലക്കാട് സ്വദേശി അബ്‌ദുല്‍ മജീദാണ് കുട്ടിയെ പരിശീലിപ്പിക്കുന്നതെന്നും  ഉപയോഗിച്ചിരുന്ന വാഹനം കെഎല്‍  53 എഫ് 785 നമ്പര്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളാണെന്നും കണ്ടെത്തി. തുടര്‍ന്ന്  പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒ സിയു മുജീബ് നടപടി എടുക്കുകയായിരുന്നു. ഒരു വര്‍ഷത്തേക്കാണ് അബ്‌ദുല്‍ മജീദിന്റെ ലൈസന്‍സ് റദ്ദ് ചെയ്‌തത്.

Read also: സമരാകാശത്തിലെ നക്ഷത്രപഥങ്ങള്‍ ഡോക്യുമെന്ററി ട്രെയ്ലര്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE