ലോഡ്‌ജില്‍ നിന്നും ലഹരിമരുന്ന് പിടികൂടി; എട്ടുപേര്‍ പിടിയില്‍

By Staff Reporter, Malabar News
drugs arrest
Representational image
Ajwa Travels

കോഴിക്കോട്: നഗരത്തിലെ ലോഡ്‌ജില്‍ നിന്നും സിന്തറ്റിക് ലഹരിമരുന്ന് പിടികൂടി. മാവൂര്‍ റോഡിലെ ലോഡ്‌ജില്‍ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്. സംഭവത്തിൽ യുവതി ഉള്‍പ്പടെ എട്ടുപേരെ കസ്‌റ്റഡിയിൽ എടുത്തതായി നടക്കാവ് പോലീസ് അറിയിച്ചു.

500 ഗ്രാം ഹാഷിഷും ആറ് ഗ്രാം എംഡിഎം ലഹരിമരുന്നുമാണ് പിടികൂടിയത്. ലോഡ്‌ജില്‍ ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു റെയ്ഡ്. എക്‌സൈസ് സംഘവും പരിശോധനയുടെ ഭാഗമായിരുന്നു.

നാലുദിവസമായി ഇവര്‍ ലോഡ്‌ജില്‍ മൂന്നു റൂമുകളിലായി താമസിച്ചു വരികയാണെന്ന് പരിസരവാസികള്‍ പറഞ്ഞു. ഇവര്‍ ലഹരി ഉപയോഗിക്കുന്നവർ മാത്രമല്ല ലഹരി ഇടപാടുകാർ കൂടിയാണെന്ന് പോലീസ് വ്യക്‌തമാക്കി. പിടിയിലായ എട്ടുപേരും കോഴിക്കോട് സ്വദേശികളാണ്.

Malabar News: അട്ടപ്പാടിയില്‍ ഊരുമൂപ്പനെ പോലീസ് മര്‍ദിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE