ഡ്യുറന്റ് കപ്പ്; ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ആദ്യ മൽസരത്തിന് ഇറങ്ങും

By Staff Reporter, Malabar News
kbfc-first-match
Ajwa Travels

കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്ബോളിൽ കേരള ബ്ളാസ്‌റ്റേഴ്‌സിന് ഇന്ന് അരങ്ങേറ്റ മൽസരം. ഉച്ചയ്‌ക്ക് മൂന്നിന് തുടങ്ങുന്ന കളിയിൽ കരുത്തരായ ഇന്ത്യൻ നേവിയാണ് എതിരാളികൾ. ആദ്യ കളി ജയിച്ച ഇന്ത്യൻ നേവിക്ക് എതിരെ ഇറങ്ങുമ്പോൾ പുതിയ സീസണിലെ പ്രതീക്ഷകൾക്കൊത്ത പ്രകടനമാണ് ബ്ളാസ്‌റ്റേഴ്‌സ് നിരയിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്.

ഐഎസ്എൽ തുടങ്ങാൻ ഒരുമാസം മാത്രം ശേഷിക്കെ ബ്ളാസ്‌റ്റേഴ്‌സ് ടീമിലെ എല്ലാ പ്രമുഖ താരങ്ങളെയും ഉൾപ്പെടുത്തിയാണ് കൊൽക്കത്തയിലേക്ക് പുറപ്പെട്ടത്. മുന്നേറ്റ നിരക്കാരായ അൽവാരോ വാസ്‌ക്കസ്, ജോർജെ ഡയസ് പെരേര എന്നിവർ ടൂർണമെന്റിൽ ഇറങ്ങില്ല. അതേസമയം, മറ്റ് വിദേശ താരങ്ങളായ അഡ്രിയാൻ ലൂണ, ചെഞ്ചോ, എനസ് സിപോവിക് എന്നിവർ കളത്തിലിറങ്ങും.

സഹൽ അബ്‌ദുള്‍ സമദ്, കെപി രാഹുൽ, ആൽബിനോ ഗോമസ്, ജീക്‌സൺ സിംഗ്, ഹ‍ർമൻജോത് ഖബ്ര, സന്ദീപ് സിംഗ്, ആയുഷ് അധികാരി തുടങ്ങിയ ഒരുകൂട്ടം ഇന്ത്യൻ താരങ്ങളും പ്രതീക്ഷയോടെയാണ് ടൂൺമെന്റിനെ നോക്കി കാണുന്നത്. ഗ്രൂപ്പ് സിയിൽ ബെംഗളൂരു എഫ്‌സി, ഡെൽഹി എഫ്‌സി എന്നിവരാണ് ബ്ളാസ്‌റ്റേഴ്‌സിന്റെ മറ്റ് എതിരാളികൾ.

Read Also: മാസ് ലുക്കിൽ ‘പുഴു’ സെറ്റിൽ ജോയിൻ ചെയ്‌ത്‌ മമ്മൂട്ടി; ഏറ്റെടുത്ത് ആരാധകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE