ബോധരഹിതനായ് ബിജെപി പ്രവർത്തകൻ; ആശുപത്രിയിൽ എത്തിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍

By Syndicated , Malabar News
dyfi-workers-take-bjp-man-to-hospital
Ajwa Travels

കോഴിക്കോട്: കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് വീട്ടില്‍ ചികിൽസയില്‍ കഴിയവേ ബോധരഹിതനായ യുവാവിനെ ആശുപത്രിയിലെത്തിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ഇല്ലിയംകാട്ടില്‍ താമസിക്കുന്ന വിഭൂഷാണ് വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞു വീണത്. ഭാര്യ അജന അറിയിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ ആംബുലൻസ് എത്തിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും ലഭ്യമായില്ല.

തുടര്‍ന്നാണ് വാർഡ് മെമ്പറായ എം സുരേഷും ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സന്ദീപും തേജസും വാനുമായി വന്ന് വിഭൂഷിനെ ആശുപത്രിയിലെത്തിച്ചത്. രോഗിയായ വിഭൂഷ് ബിജെപി പ്രവര്‍ത്തകനാണ്. ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ച രോഗിക്ക് ബോധം തെളിഞ്ഞതായാണ് വിവരം.

Read also: കേന്ദ്രം കടമ ചെയ്‌തെങ്കിൽ വിദേശ സഹായത്തിന് കാത്തു നിൽക്കേണ്ടി വരില്ലായിരുന്നു; രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE