‘മൊബൈൽ ഫോണിൽ അശ്‌ളീല വീഡിയോകൾ ലഭിക്കുന്നതാണ് ബലാൽസംഗങ്ങൾക്ക് കാരണം’

By Desk Reporter, Malabar News
Easy access to porn on mobile phones is main reason for rapes: Gujarat minister

ഗാന്ധിനഗർ: അശ്‌ളീല വീഡിയോകൾ മൊബൈൽ ഫോണിൽ എളുപ്പത്തിൽ ലഭിക്കുന്നതാണ് ഇന്ത്യയിൽ ബലാൽസംഗ കേസുകൾ ഉയരാൻ കാരണമെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി. അയൽക്കാരും ബന്ധുക്കളും ആയ ആളുകളാണ് ബലാൽസംഗ കേസുകളിൽ കൂടുതലും പ്രതികൾ ആവുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ബലാൽസംഗ സംഭവങ്ങളിൽ നമ്മൾ എപ്പോഴും പോലീസിനെ കുറ്റപ്പെടുത്തുന്നു. എന്നാൽ ഇത്തരം സംഭവങ്ങൾ സമൂഹത്തിന് കളങ്കമാണ്. ഇത്തരം സംഭവങ്ങളിൽ പോലീസിനെ മാത്രം കുറ്റം പറയാൻ കഴിയില്ല. നമ്മുടെ രാജ്യത്ത് ഗുജറാത്താണ് ഏറ്റവും സുരക്ഷിതം. ഒരു പിതാവ് തന്റെ മകളെ ബലാൽസംഗം ചെയ്യുമ്പോൾ, ഇതൊരു വലിയ സാമൂഹിക പ്രശ്‌നമല്ലേ? പിതാവ് മകളെ ബലാൽസംഗം ചെയ്‌താൽ അതിന്റെ കാരണം അയാളുടെ മൊബൈൽ ഫോണാണ്,”- ഹർഷ് സംഘവി പറഞ്ഞു.

Most Read:  സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും; ഇടിമിന്നലിനും സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE