സിപിഎം ഭൂരിപക്ഷ വർഗീയതയെ ശക്‌തിപ്പെടുത്തുന്നു; ഇടി മുഹമ്മദ് ബഷീർ

By Trainee Reporter, Malabar News
Ajwa Travels

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ തീവ്ര മതവൽക്കരണം കേരളം അംഗീകരിച്ചില്ലെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്‌താവനയിൽ പ്രതികരണവുമായി ഇടി മുഹമ്മദ് ബഷീർ എംപി. സിപിഎം ഭൂരിപക്ഷ വർഗീയതയെ ശക്‌തിപ്പെടുത്തുകയാണെന്ന് ഇടി അഭിപ്രായപ്പെട്ടു.

യുഡിഎഫ് വെൽഫെയർ പാർട്ടിയുമായി പരസ്യധാരണയാണ് ഉണ്ടാക്കിയതെങ്കിൽ, സിപിഎം എസ്‌ഡിപിഐയുമായി രഹസ്യധാരണ ഉണ്ടാക്കി, ഇടി പറഞ്ഞു. ബിജെപിക്ക് വഴിയൊരുക്കുന്നതിന് വേണ്ടിയുള്ള ദാസ്യവേലയാണ് സിപിഎം ചെയ്യുന്നത്. ന്യൂനപക്ഷങ്ങളാണ് വർഗീയത ഉണ്ടാക്കുന്നതെന്ന് പ്രചരിപ്പിച്ചുകൊണ്ടുള്ള കുടിലതന്ത്രമാണ് സിപിഎമ്മിന്റേതെന്നും ഇടി കൂട്ടിച്ചേർത്തു.

Read also: ധാർഷ്‌ട്യം മാറ്റിവച്ച് കാർഷിക നിയമങ്ങൾ പിൻവലിക്കൂ; കേന്ദ്രത്തോട് സോണിയ ​ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE