ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലുതെന്ന് പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് വിജയരാഘവൻ

By Trainee Reporter, Malabar News
A Vijayaraghavan on Vaccine crisis
Ajwa Travels

കോഴിക്കോട്: ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലുതെന്ന പരമാർശം വിവാദമായതോടെ വിശദീകരണവുമായി സിപിഎം ആക്‌ടിങ്‌ സെക്രട്ടറി എ വിജയരാഘവൻ. എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ മുക്കത്തെ വേദിയിലായിരുന്നു വിജയരാഘവന്റെ പരാമർശം.

എന്നാൽ പരാമർശം വിവാദമായതോട് കൂടി പ്രസ്‌താവനയിൽ വിശദീകരണം നൽകുകയായിരുന്നു വിജരാഘവൻ. ന്യൂനപക്ഷ വർഗീയതയാണ് കൂടുതൽ അപകടകരമെന്ന് പറഞ്ഞിട്ടില്ല. ഭൂരിപക്ഷ വർഗീയതയാണ് അപകടം. അതിന് അധികാരത്തിന്റെ സ്വാധീനമുണ്ടെന്നാണ് പറഞ്ഞത്, വിജയരാഘവൻ പറഞ്ഞു. തന്റെ പ്രസംഗം മാദ്ധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്‌തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂനപക്ഷം അനുഭവിക്കുന്ന ഒരു പ്രയാസമുണ്ട് നമ്മുടെ നാട്ടിൽ. ന്യൂനപക്ഷ വർഗീയത വർഗീയതയാണ്. ആ നിലപാടിനെ ഒരിക്കലും നമുക്ക് പ്രോൽസാഹിപ്പിക്കാൻ കഴിയില്ല. തങ്ങൾ ഈ വിഷയം വോട്ട് കണക്കാക്കി പറയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താരങ്ങൾ കോൺഗ്രസ് പാർട്ടിയിലേക്ക് ചേക്കേറുന്നത് ടൈറ്റാനിക്കിലേക്ക് ടിക്കറ്റ് എടുക്കുന്നതിന് സമമാണെന്നും വിജയരാഘവൻ പറഞ്ഞു. സിനിമാ താരം രമേഷ് പിഷാരടി ഉൾപ്പെടെയുള്ളവർ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് വിജയരാഘവന്റെ പ്രതികരണം.

Read also: സമരമറവിൽ കലാപത്തിന് ശ്രമം;യൂത്ത് കോൺഗ്രസിനെതിരെ എംഎ റഹീം; തിരിച്ചടിച്ച് ഷാഫി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE