സമരമറവിൽ കലാപത്തിന് ശ്രമം;യൂത്ത് കോൺഗ്രസിനെതിരെ എംഎ റഹീം; തിരിച്ചടിച്ച് ഷാഫി

By News Desk, Malabar News
MA Rahim, Shafi Parambil
Ajwa Travels

തിരുവനന്തപുരം: തലസ്‌ഥാനത്ത് നടക്കുന്ന പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിന്റെ മറവിൽ യൂത്ത് കോൺഗ്രസ് കലാപത്തിന് ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എംഎ റഹീം. സമാധാനപരമായി നടക്കുന്ന ഉദ്യോഗാർഥികളുടെ സമരത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് കോൺഗ്രസ് നടത്തിവരുന്നതെന്ന് റഹീം ആരോപിച്ചു. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഇതിന് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗാർഥികളുടെ സമരത്തിലേക്ക് കടന്നുകയറി ബോധപൂർവം സംഘർഷം ഉണ്ടാക്കി തലസ്‌ഥാനത്തെ കലാപ കലുഷിതമാക്കി മാറ്റുന്നതിനുമുള്ള ഗൂഢതന്ത്രമാണ് കോൺഗ്രസ് ആസൂത്രണം ചെയ്‌തിരിക്കുന്നത്‌ എന്നും റഹീം ആരോപിക്കുന്നു.

അതേമയം, റഹീം ബ്രോക്കർ പണി നിർത്തണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ തിരിച്ചടിച്ചു. വിമർശനം നിർത്തി റഹീം ഉദ്യോഗാർഥികൾക്ക് വേണ്ടി സംസാരിക്കണമെന്നും ഡിവൈഎഫ്‌ഐ യൂത്ത് കോൺഗ്രസിനെ ഉപദേശിക്കേണ്ടെന്നും ഷാഫി തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ കാൽകീഴിൽ കിടക്കുന്ന അവസ്‌ഥയാണ് ഡിവൈഎഫ്‌ഐക്കെന്നും എംഎൽഎ കുറ്റപ്പെടുത്തി.

എംഎല്‍എമാരായ കെഎസ്. ശബരീനാഥന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്‌ചിതകാല ഉപവാസ സമരം നടത്തുന്നത്.

Also Read: സണ്ണി ലിയോണിന് എതിരായ കേസ്; ഇന്ന് പരാതിക്കാരന്റെ മൊഴിയെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE