സാമ്പത്തിക ഇടപാട് കേസ്; ഹാജരാകാൻ ആവശ്യപ്പെട്ട് അനിൽ ദേശ്‌മുഖിന് ഇഡിയുടെ നോട്ടീസ്

By Team Member, Malabar News
Anil Deshmukh
അനിൽ ദേശ്‌മുഖ്
Ajwa Travels

ന്യൂഡെൽഹി : സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനായി മറ്റന്നാൾ ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ജൂൺ 26ആം തീയതി ഇഡിക്ക് മുന്നിൽ ഹാജരാകണമെന്നാണ് അനിൽ ദേശ്‌മുഖിന് ആദ്യം നിർദേശം നൽകിയിരുന്നത്. എന്നാൽ അന്ന് അദ്ദേഹം ഹാജരായിരുന്നില്ല. കോവിഡ് ബാധിതനാണെന്ന് കാണിച്ചാണ് അദ്ദേഹം 26ആം തീയതി ചോദ്യം ചെയ്യലിൽ നിന്നും വിട്ടുനിന്നത്. തുടർന്ന് ഇഡിയോട് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഹാജരാകാൻ 8 ദിവസത്തെ സമയം ആവശ്യപ്പെടുകയും ചെയ്‌തു.

ഇതിനെ തുടർന്നാണ് മറ്റന്നാൾ ചോദ്യം ചെയ്യലിനായി ഹാജരാകാൻ അനിൽ ദേശ്‌മുഖിന് ഇഡി നോട്ടീസ് അയച്ചത്. ആഭ്യന്തരമന്ത്രി ആയിരിക്കെ അനിൽ ദേശ്‌മുഖ് 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. കേസിൽ ഇതുവരെ അനിൽ ദേശ്‌മുഖിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്‌ജിവ് പലാൻഡേ, പേഴ്‌സണൽ അസിസ്‌റ്റന്റ്‌ കുന്ദൻ ഷിൻഡെ എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

Read also : കിരണിന് വേണ്ടി ബിഎ ആളൂർ കോടതിയിൽ; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് വാദം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE