മാസപ്പടിക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകണം, പിണറായി വിജയന് ഇഡി സമൻസ്

അടുത്തയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം.

By Senior Reporter, Malabar News
pinarayi-vijayan
പിണറായി വിജയൻ

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) സമൻസ്. അടുത്തയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം.

കേസിൽ പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് വിജിലൻസ് രണ്ട് എഫ്ഐആറുകൾ രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് ആദ്യ കേസ്. ഇതിൽ പിണറായി വിജയൻ ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. രണ്ടാമത്തേത് മുഹമ്മദ് റിയാസ് മന്ത്രിയായിരുന്നപ്പോൾ അഴിമതി പണം വിദേശത്തേക്ക് കടത്തിയെന്ന കേസാണ്. ഈ കേസിൽ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്.

വിജിലൻസ് കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടി പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ ഉപഹരജികൾ ഹൈക്കോടതി തള്ളിയിരുന്നു. ഇഡി കൂടി നോട്ടീസ് നൽകിയതോടെ ഒരേസമയം കേന്ദ്ര, സംസ്‌ഥാന ഏജൻസികളുടെ അന്വേഷണം പിണറായിക്ക് നേരിടേണ്ടി വരും.

വിജിലൻസ് എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ ഉൾപ്പടെയുള്ളവർ ഇന്ന് സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഇതിനിടെയാണ് ഇഡിയുടെ സമൻസ് വന്നിരിക്കുന്നത്. ഹരജി അടുത്തയാഴ്‌ച പരിഗണിക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്. ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ച് കേസ് പരിഗണിക്കാനാണ് തീരുമാനം.

വീണയുടെ ഉടമസ്‌ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് സർവീസ് ലീഗൽ എഗ്രിമെന്റിലൂടെ മാസംതോറും മൂന്നുലക്ഷത്തിലധികം രൂപ 2017 മുതൽ 2019 വരെയുള്ള കാലയളവിൽ സിഎംആർഎൽ നൽകിയെന്നാണ് ഇഡി റിപ്പോർട്. ഐടി ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടൻസി എന്ന നിലയിൽ ഇതേ കാലയളവിൽ വീണയ്‌ക്കും പ്രതിഫലം നൽകി.

എല്ലാംകൂടി 3.28 കോടി രൂപയുടെ ഇടപാടാണ് നടന്നിരിക്കുന്നത്. പ്രത്യേകിച്ച് സേവനമൊന്നും നൽകാതെത്തന്നെ ഇത്രയധികം രൂപ വീണ കൈപ്പറ്റിയത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്നാണ് ഇഡി കണ്ടെത്തിയത്. ഹവാല ഇടപാടിലൂടെ മുഹമ്മദ് റിയാസ് വിദേശത്തേക്ക് കോടികൾ കടത്തിയെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.

Most Read| ഇനി വിളിക്കുന്നത് ആരെന്നറിയാം; ഇന്ത്യയിൽ ‘കോളർ ഐഡി’ നിർബന്ധമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE