നടപടിയില്‍ അതൃപ്‌തി; വനിതാ കമ്മീഷനുനേരെ മുളകുപൊടി എറിഞ്ഞ് എഴുപതുകാരി

By News Bureau, Malabar News
Representational Image
Ajwa Travels

തൃശൂര്‍: ടൗണ്‍ ഹാളില്‍ വനിതാ കമ്മീഷന്‍ സിറ്റിങ്ങില്‍ പരാതിയുമായി എത്തിയ എഴുപതുകാരി വനിതാ കമ്മീഷന് നേരെ മുളകുപൊടി എറിഞ്ഞു. തന്റെ പരാതിയിൽ അനുകൂല നടപടി കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചാണ് എഴുപതുകാരി മുളകുപൊടി എറിഞ്ഞത്.

തന്റെ ഭര്‍ത്താവ് മരിച്ചത് ചികിൽസാപ്പിഴവ് മൂലമാണെന്നാരോപിച്ച് ഇവർ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ കമ്മീഷന്‍ സ്വീകരിച്ച നടപടി വയോധികയ്‌ക്ക് തൃപ്‌തി നല്‍കിയില്ല.

ഇന്ന് നടക്കുന്ന സിറ്റിംഗില്‍ ഇവരുടെ പരാതി വനിതാ കമ്മീഷന്‍ പരിഗണിച്ചിരുന്നില്ല. ഇതോടെയാണ് സിറ്റിംഗ് നടക്കുന്നതിനിടെ ഹാളിലേക്കെത്തിയ വയോധിക തന്റെ കൈയ്യില്‍ കരുതിയിരുന്ന മുളക് പൊടിയുടെ പായ്‌ക്കറ്റ് പൊട്ടിച്ച് സ്‌റ്റേജിലേക്ക് വിതറിയത്. എന്നാൽ ഫാനിട്ടിരുന്നതിനാല്‍ മുളക്‌പൊടി പറന്ന് എല്ലാവരുടേയും കണ്ണിലും ശരീരത്തിലുമായി.

പിന്നീട് വിവരമറിഞ്ഞ് പോലീസ് എത്തുകയും വയോധികയെ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടു പോവുകയും ആയിരുന്നു. അതേസമയം വയോധികയ്‌ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് കരുതുന്നത്.

നേരത്തേയും ഇവര്‍ വനിതാ കമ്മീഷനെതിരെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം തന്റെ പരാതിയില്‍ വനിതാ കമ്മീഷന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് വയോധിക സ്വരാജ് ഗ്രൗണ്ടില്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു.

Most Read: ‘മഞ്ഞക്കല്ലുമായി ഇനിയും വന്നാൽ കൈകാര്യം ചെയ്യണം; നിയമ പോരാട്ടത്തിന് ബിജെപി പിന്തുണ നൽകും’ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE