കോട്ടയം: സിൽവർ ലൈൻ പദ്ധതിക്ക് എതിരെ പ്രതിഷേധം നടത്തുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. മഞ്ഞക്കല്ലുമായി ഉദ്യോഗസ്‌ഥർ ഇനിയും വന്നാൽ ജനങ്ങൾ കൈകാര്യം ചെയ്യണം. കോടതി അനുമതി നൽകിയ സാമൂഹികാഘാത പഠനം നടത്താൻ കല്ലിടേണ്ട ആവശ്യമില്ല. ജനങ്ങൾക്ക് നിയമ പോരാട്ടം നടത്താൻ ബിജെപി പിന്തുണ നൽകുമെന്നും മുരളീധരൻ വ്യക്‌തമാക്കി. കെ റെയിൽ സമരത്തിനിടെ പോലീസ് നടപടി ഉണ്ടായ ചങ്ങനാശേരി മാടപ്പള്ളി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുരളീധരൻ.
സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ലെന്നും വി മുരളീധരൻ പറഞ്ഞു. ജനങ്ങൾക്കെതിരായ ഒരു പദ്ധതിയും നടപ്പിലാക്കാൻ കേന്ദ്രം അനുവദിക്കില്ലെന്ന് മന്ത്രി ഉറപ്പ് നൽകി. മാടപ്പള്ളിയിലെ പോലീസ് നടപടി ആസൂത്രിതമായിരുന്നു. അവിടെയെത്തിയ പോലീസുകാർക്ക് നെയിം ബാഡ്‌ജ് ഇല്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.
ഡിവൈഎസ്‌പി ശ്രീകുമാര്‍ കയറിപ്പിടിച്ചുവെന്ന് ഒരു സ്‌ത്രീ പരാതിപ്പെട്ടിട്ട് സര്‍ക്കാര്‍ എന്ത് നടപടിയെടുത്തു? കേരളത്തില്‍ വീടിന് വെളിയിലിറങ്ങി നിന്നാല്‍ പോലീസ് കയറി പിടിക്കുന്ന സ്‌ഥിതിയാണ്. ആ സമയത്തുണ്ടായ പ്രകോപനത്തിന്റെ പേരിലോ പ്രതിഷേധക്കാരുടെ ചെറുത്തു നില്‍പിന്റെ പേരിലോ അല്ല. ആളാരെന്ന് മനസിലാകാതിരിക്കാനാണ് നെയിം ബാഡ്‌ജ് അടക്കമുള്ളവ ഒഴിവാക്കി ഹെല്‍മറ്റ് ധരിപ്പിച്ച് പോലീസുകാരെ ഇറക്കി വിടുന്നത്; മുരളീധരന്‍ വിമര്‍ശിച്ചു.
Most Read: ദിലീപിന് വേണ്ടി എവിടെയും വാദിച്ചിട്ടില്ല, ജയിലിൽ കണ്ടത് യാദൃശ്‌ചികം; രഞ്‌ജിത്ത്