തലസ്‌ഥാനത്ത് അടിയന്തരാവസ്‌ഥ; അമേരിക്കയിൽ നടക്കുന്നത് ഭയാനകമായ കാര്യങ്ങളെന്ന് ട്രംപ്

By News Desk, Malabar News
technology image_malabar news
Donald Trump
Ajwa Travels

വാഷിങ്ടൺ: നിലവിൽ അമേരിക്കയിൽ നടക്കുന്നത് അസംബന്ധവും ഭയാനകവുമായ കാര്യങ്ങളെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇംപീച്ച്മെന്റ് നടപടികൾ പുരോഗമിക്കുമ്പോഴാണ് പ്രതികരണവുമായി പ്രസിഡണ്ട് രംഗത്തെത്തിയത്. യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന കലാപത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യ പ്രതികരമാണിത്. രാജ്യവ്യാപകമായി ജനരോഷം ഉയരുകയാണെന്നും അക്രമം പാടില്ലെന്നും പ്രസിഡണ്ട് നിർദ്ദേശിച്ചു. നിലവിലെ സംഭവ വികാസങ്ങൾ രാജ്യത്തിന് അപകടമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, യുഎസിലെ നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ സ്‌ഥാനമേൽക്കുന്ന ദിവസം വാഷിങ്‌ടണിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാനാണ് പുതിയ നീക്കം. ഫെഡറൽ ഏജൻസികൾക്ക് പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ജനുവരി 20നാണ് ബൈഡന്റെ സത്യപ്രതിജ്‌ഞ. ഈ ദിവസം അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാൻ നേരത്തെ വാഷിങ്ടൺ മേയർ മൂരിയൽ ബൗസർ അധികൃതരോട് അഭ്യർഥിച്ചിരുന്നു.

ജനുവരി 6ന് ബൈഡന്റെ തിരഞ്ഞെടുപ്പ് അംഗീകരിക്കാത്ത ട്രംപ് അനുകൂലികൾ കാപ്പിറ്റോളിൽ നടത്തിയ അക്രമാസക്‌തമായ പ്രക്ഷോഭത്തെ തുടർന്നാണ് തലസ്‌ഥാനത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. കാപ്പിറ്റോളിൽ നടന്ന ആക്രമണത്തിന് സമാനമായി ബൈഡൻ സ്‌ഥാനമേറ്റെടുക്കുന്ന ദിവസവും പ്രക്ഷോഭം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിവിധ ഫെഡറൽ ഏജൻസികൾ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

Also Read: മഹാരാഷ്‌ട്ര മന്ത്രിക്കെതിരെ ഗായിക രേണു ശര്‍മ്മയുടെ ലൈംഗിക ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE