മഹാരാഷ്‌ട്ര മന്ത്രിക്കെതിരെ ഗായിക രേണു ശര്‍മ്മയുടെ ലൈംഗിക ആരോപണം

By Desk Reporter, Malabar News
dhananjay-munde
Ajwa Travels

മുംബൈ: മഹാരാഷ്‌ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ധനഞ്‌ജയ് മുണ്ടെക്കെതിരെ ലൈംഗികാരോപണവുമായി ഗായിക രേണു ശര്‍മ്മ. മന്ത്രിക്കെതിരെ മുംബൈ പോലീസിൽ പരാതി നല്‍കിയിട്ടും നടപടി എടുക്കുന്നില്ലെന്നും രേണു പറഞ്ഞു.

പോലീസിൽ നല്‍കിയ പരാതിയുടെ പകര്‍പ്പ് ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടായിരുന്നു രേണുവിന്റെ പരാമര്‍ശം. ഓഷിവാര പോലീസ് തന്റെ പരാതി രജിസ്‌റ്റർ ചെയ്യാൻ പോലും തയ്യാറാകുന്നില്ല. തന്റെ ജീവൻ തന്നെ അപകടത്തിൽ ആണെന്നും രേണു പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി, എന്‍സിപി മുതിര്‍ന്ന നേതാവ് ശരദ് പവാര്‍, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിജെപി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരെ ടാഗ് ചെയ്‌തായിരുന്നു രേണുവിന്റെ ട്വീറ്റ്.

Also Read:  കര്‍ഷകര്‍ക്ക് ആശ്വാസം; കാര്‍ഷിക നിയമം സ്‌റ്റേ ചെയ്‌ത കോടതിവിധി സ്വാഗതാര്‍ഹമെന്ന് പവാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE