ഏകീകൃത ജുഡീഷ്യൽ കോഡ് നടപ്പിലാക്കണം; സുപ്രീം കോടതിയിൽ ഹരജി

By Staff Reporter, Malabar News
Mullaperiyar; The petitions will be heard by the Supreme Court today
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഏകീകൃത ജുഡീഷ്യല്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹരജി നല്‍കിയത്. ഏകീകൃത ജുഡീഷ്യല്‍ കോഡ് നടപ്പാക്കാന്‍ എല്ലാ ഹൈക്കോടതികളോടും നിര്‍ദ്ദേശം നല്‍കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

ഏകീകൃത ജുഡീഷ്യല്‍ കോഡ് നടപ്പാക്കുന്നതിലൂടെ രാജ്യത്തെ എല്ലാ പൗരൻമാര്‍ക്കും നീതി ലഭ്യമാക്കാന്‍ സഹായകരമാകുമെന്നും ഹരജിക്കാരന്‍ വ്യക്‌തമാക്കി. കേസ് രജിസ്‌ട്രേഷന്‍, ജുഡീഷ്യല്‍ പദപ്രയോഗങ്ങള്‍, കോര്‍ട്ട് ഫീസ് എന്നിവ ഏകീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ എല്ലാ ഹൈക്കോടതികള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയിൽ പറയുന്നു.

ഇത് സംബന്ധിച്ച് നിയമ മന്ത്രാലയം ഹൈക്കോടതികളുമായി ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. വിവിധ കേസുകള്‍ക്ക് വിവിധ ഹൈക്കോടതികള്‍ ഉപയോഗിക്കുന്ന പദപ്രയോഗങ്ങള്‍ വ്യത്യസ്‌തമാണ്. ഏകീകൃതമല്ലാത്തത് പൊതുജനത്തിനും അഭിഭാഷകര്‍ക്കും ഒരുപോലെ അസൗകര്യം സൃഷ്‌ടിക്കുന്നുവെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു.

Read Also: ആർക്കും പ്രത്യേക പട്ടമൊന്നും ചാർത്തിയിട്ടില്ല; ഊരാളുങ്കലിനെ പരോക്ഷമായി വിമർശിച്ച് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE