സെയ്‌ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാഹുൽഹമീദ് നിർമിക്കുന്ന ‘ഇന്നലെകൾ‘ മൂന്ന് ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ കഥപറയുന്ന ചിത്രമാണ്. അപ്പാനി ശരത്ത്, അരുൺകുമാർ, ജയേഷ് ജനാർദ്ദൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയുന്നത് വിനേഷ് ദേവസ്യയാണ്.
സംവിധായകൻ തന്നെ രചന നിർവഹിക്കുന്ന ‘ഇന്നലെകൾ’ വയനാട് ജില്ലയിലെ വെള്ളമുണ്ട എന്ന ഗ്രാമത്തിലാണ് ചിത്രീകരണം തുടരുന്നത്. ഹാസ്യത്തിന് മുൻതൂക്കം നൽകി, കുടുംബ പശ്‌ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിന് ഷാൻ പി റഹ്‌മാനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
സുഹൃത്തുക്കളായ മൂന്നുപേരിൽ നിന്ന് ഒരാൾ മരണപ്പെടുന്നു. അകാലത്തിൽ വിടപറഞ്ഞ സുഹൃത്തിന് എന്താണ് സമൂഹത്തോട് പറയാനുള്ളതെന്നും സമൂഹം എന്താണ് ഇയാളോട് പറയാൻ ആഗ്രഹിച്ചതെന്നും അനാവരണം ചെയ്യുന്നതാണ് സിനിമയുടെ അടിസ്‌ഥാന കഥ. ഒട്ടനവധി ട്വിസ്‌റ്റുകളിലൂടെ, കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
യാമിയാണ് ചിത്രത്തിൽ നായികയാവുന്നത്. ടിജി രവി, സിനോജ് അങ്കമാലി, മഖ്ബൂൽ സൽമാൻ, ശിവജി ഗുരുവായൂർ, സുനിൽ സുഗത, ബിനു അടിമാലി, കൃഷ്‌ണപ്രസാദ്, വിനോദ് കോവൂർ, കോട്ടയം രമേശ്, സാജൻ പള്ളുരുത്തി, സൗമേഷ് ചാലക്കുടി, ബാലാജി ശർമ, സുധി കൊല്ലം, അസീസ് നെടുമങ്ങാട്, വിനോദ് കെടാമംഗലം, ജോയി വാൽക്കണ്ണാടി, പൗളി ഞാറക്കൽ, സീനത്ത്, രമാദേവി, അംബിക മോഹൻ, രശ്‌മി അനിൽ, മഞ്‍ജു വിജീഷ്, രാജി ആർ മേനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
പുതുമുഖങ്ങളായ സുമിത് എം ബി, അബിൻ ബിനോ, ജഗദീഷ് കുമാർ, ടീന തോമസ് എന്നിവരും ഇന്നലെകളിൽ വേഷം ചെയ്യുന്നുണ്ട്. എഡിറ്റിംഗ് & വിഎഫ്എക്‌സ് മനു ശങ്കർ നിർവഹിക്കുന്നു. സംഗീതം ജയ കാർത്തി നിർവഹിക്കുമ്പോൾ സജേഷ് യോഗി, സുനിൽകുമാർ മേലത്ത് എന്നിവർ ഗാനരചയിതാക്കളായി എത്തുന്നു. മേക്കപ്പ് അഭിലാഷ് വലിയകുന്നും വസ്‌ത്രാലങ്കാരം സുനിൽ ജോർജും ആർട് കോയയും നിർവഹിക്കും. പ്രൊജക്‌ട് ഡിസൈനറായി രാജി ആർ മേനോനും, പ്രൊഡക്ഷൻ കൺട്രോളറായി സുനിൽ ജോസും പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവുകളായി മധു തമ്മനം, സുനിൽ പിഎസ് എന്നിവരും ചുമതലകൾ വഹിക്കുന്നു.
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ വിജീഷ് പിള്ള, അസോസിയേറ്റ് ഡയറക്‌ടർ ജിതു സുധൻ, അസിസ്‌റ്റന്റ് ഡയറക്‌ടേഴ്‌സ് അരുൺരാജ്, നവാസ്, ബിബിൻ ബാബു, കാസ്‌റ്റിങ് ഡയറക്‌ടർ ഷാഹിദ, അസോസിയേറ്റ് ക്യാമറാമാൻ ധനപാൽ. അസിസ്‌റ്റന്റ് ക്യാമറാമാൻ ശ്രീരാജ് പിഎസ്, ഹരീഷ് സുകുമാരൻ, ആക്ഷൻ അനിൽ അലക്‌സ്, പബ്ളിസിറ്റി ഡിസൈൻസ് രാഹുൽരാജ്, ഫിനാൻസ് മാനേജർ ജിഷ്‌ണു ശങ്കർ, വാർത്താ പ്രചരണം എംകെ ഷെജിൻ ആലപ്പുഴ എന്നിവരുമാണ്.
Most Read: ഹോട്ടലിൽ നിശ്‌ചിത സമയം കഴിഞ്ഞും മദ്യം വിളമ്പി; എക്‌സൈസ് റിപ്പോർട്