ബിജെപിക്കും ആര്‍എസ്എസിനും പ്രവേശനമില്ല; ഹരിയാനയിലെ വിവാഹ ക്ഷണക്കത്ത്

By Syndicated , Malabar News
rss-bjp

ചണ്ഡീഗഡ്: തന്റെ മകളുടെ വിവാഹത്തിന് ബിജെപി, ആര്‍എസ്എസ്, ജെജപി പ്രവർത്തകർ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് പിതാവ്. ഹരിയാനയിലാണ് സംഭവം. വിശ്വവീര്‍ ജാട്ട് മഹാസഭ ദേശീയ പ്രസിഡണ്ടും ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാജേഷ് ധങ്കാര്‍ ആണ് മകളുടെ വിവാഹത്തിന് വ്യത്യസ്‍തമായ ക്ഷണക്കത്ത് തയ്യാറാക്കിയത്.

കർഷക വിരുദ്ധമായ മൂന്ന് കാര്‍ഷിക നിയമങ്ങളോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാനാണ് ഇത്തരത്തിൽ ക്ഷണക്കത്ത് നിർമിച്ചത്. ഡിസംബര്‍ ഒന്നാം തീയതി നടക്കുന്ന മകളുടെ വിവാഹത്തില്‍ നിന്ന് ബിജെപി, ആര്‍എസ്എസ്, ജെ.ജെ.പി പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്ന് ക്ഷണക്കത്തില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയാണ് റിപ്പോര്‍ട് ചെയ്യുന്നു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു വിവാഹ ക്ഷണക്കത്ത് അച്ചടിച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ലെന്നും അതിനാല്‍ പിന്നീട് കൂടുതല്‍ കാര്‍ഡുകള്‍ അച്ചടിച്ചുവെന്നും കുടുംബം പറയുന്നു.

Read also: ഇന്ത്യയിൽ ആദ്യമായി പുരുഷൻമാരേക്കാൾ കൂടുതൽ സ്‍ത്രീകൾ; സർവേ റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE