കൊച്ചി: നമ്പർ 18 ഹോട്ടലിൽ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയെന്ന് എക്‌സൈസ് റിപ്പോർട്. ഡിജെ പാർട്ടിയോട് അനുബന്ധിച്ചാണ് സമയപരിധി കഴിഞ്ഞ് മദ്യം വിളമ്പിയത്. ലഹരിവസ്‌തുക്കൾ ഉപയോഗിച്ചോ എന്നറിയാൻ തുടരന്വേഷണം നടത്തും.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക്കിനായി കായലിലെ തിരച്ചിൽ പോലീസ് അവസാനിപ്പിച്ചു. മൂന്ന് ദിവസം ദിവസം തിരച്ചിൽ നടത്തിയിട്ടും ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല. ഫയർ ഫോഴ്‌സിന്റെയും മൽസ്യ തൊഴിലാളികളുടെയും സഹായത്തോടെയായിരുന്നു തിരച്ചിൽ.
അതേസമയം, കൊച്ചിയിൽ കാറപകടത്തിൽ മോഡലുകളെ പിന്തുടർന്ന ഓഡി കാറുടമ സൈജു തങ്കച്ചൻ ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായില്ല. സൈജുവിന് പോലീസ് നോട്ടീസ് നൽകിയിരുന്നു. 24 മണിക്കൂറിനകം ഹാജരാകണമെന്നാണ് നിർദ്ദേശം. സൈജുവിന്റെ സഹോദരന് നോട്ടീസ് കൈമാറി. ഇയാളുടെ ഓഫിസിലും നോട്ടീസ് പതിപ്പിച്ചു.
Also Read: മോഫിയയുടെ മരണം; എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും