മോഫിയയുടെ മരണം; എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

By News Desk, Malabar News
Mofia parveen death

ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിലെ നിയമ വിദ്യാർഥി ആത്‍മഹത്യ ചെയ്‌ത സംഭവം എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്‌പി രാജീവിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു.

മോഫിയയുടെ മരണത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്‌റ്റ്‌ സിഐ സുധീരനെതിരെ നടപടി വേണമെന്ന ആവശ്യം ശക്‌തമാകുന്നതിനിടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.

അതേസമയം, സിഐയെ അറസ്‌റ്റ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്‌പി ഓഫിസിലേക്ക് കോൺഗ്രസ് ബഹുജന മാർച്ച് നടത്തി. മാർച്ചിനിടെ പോലീസിന് നേരെ കല്ലേറും നടന്നു. ബാരിക്കേഡ് തകർക്കാൻ പ്രവർത്തകരുടെ ശ്രമത്തിനിടെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. എസ്‌പിക്ക് പരാതി നൽകിയതിന് ശേഷം ഓഫിസിന് സമീപം കുത്തിയിരുന്ന് പ്രതിഷേധിച്ച മോഫിയയുടെ സുഹൃത്തുക്കളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. സംഭവത്തിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുളളവർ ഇടപെട്ടതിനെ തുടർന്ന് വിദ്യാർഥികളെ പിന്നീട് വിട്ടയച്ചു.

കഴിഞ്ഞ ദിവസമാണ് ആലുവ എടയപ്പുറം സ്വദേശി ദിൽഷാദിന്റെ മകൾ മോഫിയ പർവീൻ തൂങ്ങി മരിച്ചത്. ആത്‍മഹത്യാ കുറിപ്പിൽ ഭർത്താവിനും ഭർത്താവിന്റെ ബന്ധുക്കൾക്കും സിഐയ്‌ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് മോഫിയ ഉന്നയിച്ചിരുന്നത്. തുടർന്ന് മോഫിയയുടെ ഭ൪ത്താവ് സുഹൈൽ, ഇയാളുടെ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇവരിപ്പോൾ റിമാൻഡിലാണ്. ഗാർഹിക പീഡനം, ആത്‍മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Also Read: വ്യാജ വിദ്യാഭ്യാസ യോഗ്യത; വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ കുരുക്കിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE