ഈഴുവതിരുത്തിയിൽ രാജീവ്‌ഗാന്ധിയുടെ 77ആം അനുസ്‌മരണം സംഘടിപ്പിച്ചു

By Desk Reporter, Malabar News
Ezhuvathiruthy Congress
Ajwa Travels

പൊന്നാനി: ആധുനിക ഇൻഡ്യയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാനിയും മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന രാജീവ്‌ഗാന്ധിയുടെ 77ആം ജൻമദിനത്തോട് അനുബന്ധിച്ച് ഈഴുവതിരുത്തി മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി അനുസ്‌മരണം നിർവഹിച്ചു.

ചമ്രവട്ടം ജംഗ്‌ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ പതാക ഉയർത്തലും, പുഷ്‌പാർച്ചനയും, അനുസ്‌മരണ യോഗവും നടത്തി. പരിപാടിയോട് അനുബന്ധിച്ച് വൃക്ഷ തൈനടലും നിർവഹിച്ചു. ഡിസിസി അംഗം പുന്നക്കൽ സുരേഷ് പതാക ഉയർത്തി. കെപിസിസി അംഗം അഡ്വ. കെ ശിവരാമൻ ഉൽഘാടനം നിർവഹിച്ചു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് നബീൽ നൈതല്ലൂർ അധ്യക്ഷത വഹിച്ചു. സി ജോസഫ്, എ പവിത്ര കുമാർ, എൻപി സുരേന്ദ്രൻ, ശിവകുമാർ, പ്രവിത രവീന്ദ്രൻ, തലക്കാട്ട് പത്‌മനാഭൻ, സി ജാഫർ, കെപി സോമൻ, ഉസ്‌മാൻ തെയ്യങ്ങാട്, ഫസലു റഹ്‌മാൻ, ഊരത്ത്‌ രവീന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Most Read: ‘അമൃത് ലഞ്ച് ബോക്‌സ്‌’; വേറിട്ട പദ്ധതിയുമായി രാജീവ് യൂത്ത് ഫൗണ്ടേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE