‘ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ്’; വിൻസി അലോഷ്യസ് ബോളിവുഡിലേക്ക്

By Film Desk, Malabar News
Ajwa Travels

മലയാളികളുടെ പ്രിയ താരം വിൻസി അലോഷ്യസ് ബോളിവുഡിലേക്ക് പറക്കുന്നുന്നതായി റിപ്പോർട്ടുകൾ. മലയാളത്തിലെ റിയാലിറ്റി ഷോ ‘നായികാ നായകനി’ലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയായ വിൻസി ഷെയ്‌സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന ‘ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ്’ എന്ന ഹിന്ദി ചിത്രത്തിൽ നായികാ വേഷത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.

ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ 25ന് നടക്കുമെന്നു വിൻസി അലോഷ്യസ് പറയുന്നു. ഒരു മലയാളിയായ കഥാപാത്രത്തെയാണ് താൻ സിനിമയിൽ അവതരിപ്പിക്കുന്നത് എന്നും എന്നാൽ 95 ശതമാനം സംഭാഷണങ്ങളും ഹിന്ദിയിൽ തന്നെയാണ് എന്നും താരം പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു. സിനിമയ്‌ക്ക് വേണ്ടി ഹിന്ദി പഠിച്ചെടുക്കുന്നതിൽ വെല്ലുവിളി നേരിട്ടിരുന്നതായും താരം പറയുന്നു.

ആദിവാസി പ്രശ്‌നങ്ങൾ ചർച്ചയാകുന്ന സിനിമയാണ് ‘ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ്’. ജീവചരിത്ര സംബന്ധിയായ ചിത്രം രാജ്യാന്തര ചലച്ചിത്ര മേളകളിലേക്ക് അയക്കുന്നുണ്ടെന്നാണ് റിപ്പോർട്. എട്ട് സംസ്‌ഥാനങ്ങളിൽ നിന്നുള്ള അഭിനേതാക്കൾ ചിത്രത്തിലുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ മഹേഷ് റാണെ ആണ് സിനിമയുടെ ക്യാമറ ചെയ്‌തിരിക്കുന്നത്.

അതേസമയം ‘സോളമന്റെ തേനീച്ചകൾ’ എന്ന സിനിമയാണ് വിൻസിയുടേതായി പുറത്തു വരാനിരിക്കുനന് ചിത്രം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. എന്നാൽ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആയിരുന്നതിനാൽ വിൻസിക്ക് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

Most Read: ജഹാംഗീർപുരിയിലെ ഒഴിപ്പിക്കൽ; ബുള്‍ഡോസറുകള്‍ തടഞ്ഞ് ബൃന്ദ കാരാട്ട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE