മ്യാന്‍മര്‍ സൈന്യത്തിന്റെ ഔദ്യോഗിക പേജ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്‌തു

By News Desk, Malabar News
Myanmar-Army
Ajwa Travels

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് മ്യാന്‍മര്‍ സൈന്യത്തിന്റെ ഔദ്യോഗിക പേജ് ഡിലീറ്റ് ചെയ്‌തു. ഞായറാഴ്‌ചയാണ് നടപടി എടുത്തത്. ടട്ട്മഡ എന്ന് അറിയപ്പെടുന്ന മ്യാന്‍മര്‍ സൈന്യത്തിന്റെ ‘ട്രൂ ന്യൂസ്‘ എന്ന പേജാണ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്‌തിരിക്കുന്നത്.

ഫെബ്രുവരി 1ന് മ്യാന്‍മറില്‍ നടന്ന പട്ടാള അട്ടിമറിയും തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് പൗരൻമാര്‍ പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടതിന് പുറമേയാണ് ഫേസ്ബുക്കിന്റെ നടപടി. ‘ആഗോള നയത്തിന്റെ അടിസ്‌ഥാനത്തില്‍, സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പേജിനെതിരെ നടപടി എടുത്തത്’- ഫേസ്ബുക്ക് പ്രതിനിധിയുടെ പത്രകുറിപ്പ് പറയുന്നു.

എന്നാല്‍‍ സംഭവത്തോട് പ്രതികരിക്കാന്‍ മ്യാന്‍മര്‍ സൈന്യം തയാറായില്ല. ഇന്നലെ പ്രക്ഷോഭകാരികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷം മ്യാന്‍മറിലെങ്ങും സംഘര്‍ഷാവസ്‌ഥയാണ് എന്നാണ് റിപ്പോര്‍ട്.

National News: ജമ്മു കശ്‌മീരിൽ തീവ്രവാദ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; ആയുധങ്ങൾ പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE