ഡിവൈഎഫ്‌ഐ നേതാവിന് നേരെ ആസിഡ് ആക്രമണം; കാരണം കുടുംബവഴക്ക്; പ്രതിഷേധം

By News Desk, Malabar News
Ajwa Travels

കോതമംഗലം: ഡിവൈഎഫ്‌ഐ കോതമംഗലം ബ്‌ളോക്ക് പ്രസിഡണ്ടിനും കുടുംബത്തിനും നേരെ ആസിഡ് ആക്രമണം നടത്തിയത് കുടുംബ വഴക്കിന്റെ പേരിലെന്ന് റിപ്പോർട്. ഡിവൈഎഫ്‌ഐ ബ്‌ളോക്ക് പ്രസിഡണ്ട് ജിയോ പയസ് (25), പിതാവ് അവിരാപാട്ട് പയസ്, കൂട്ടുകാരൻ അൽത്താഫ് കബീർ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന വഴക്കാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്‌തമാവുകയാണ്.

ശനിയാഴ്‌ച രാത്രി ചേലാട് മിനിപ്പടിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ജിയോ പയസിനും പിതാവിനും നേരെ ആസിഡ് കാരക്കൊമ്പിൽ പയസ് എന്നയാൾ ആസിഡ് നിറച്ച മൺകുടം എറിയുകയായിരുന്നു. പൊള്ളലേറ്റ ജിയോയെ എറണാകുളത്തെ ആശുപത്രിയിലും പിതാവിനെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ആക്രമണത്തിന് ശേഷം സ്‌ഥലം വിട്ട കാരക്കൊമ്പിൽ പയസിന്റെ സ്‌കൂട്ടർ കത്തി നശിക്കുകയും ഇയാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. തലക്ക് ഗുരുതര പരിക്കേറ്റ ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്.

Also Read: മൻസൂർ വധക്കേസ് പ്രതി രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണ്; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE