കർഷക പ്രക്ഷോഭം: രാജ്യത്ത് അരാജകത്വം രൂപപ്പെടാനുള്ള സാധ്യത ഒഴിവാക്കുക; സുന്നി കൺവൻഷൻ

By Desk Reporter, Malabar News
Sunni Convention_Kanthapuram A P Aboobacker Musliyar
Ajwa Travels

കോഴിക്കോട്: രാജ്യ തലസ്‌ഥാനത്തും വിവിധ സംസ്‌ഥാനങ്ങളിലും നടന്നു വരുന്ന കർഷക പ്രക്ഷോഭം വേഗത്തിലും രമ്യമായും പരിഹരിക്കാൻ കേന്ദ്ര സർക്കാരും പ്രക്ഷോഭകരും തയ്യാറാകണമെന്ന് കോഴിക്കോട് ചേർന്ന സുന്നി നേതൃ കൺവൻഷൻ ആവശ്യപ്പെട്ടു.

പ്രക്ഷോഭം നീണ്ടു പോകുന്നതിനിടെ കൊടും ശൈത്യത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞു. പ്രക്ഷോഭം അതിരുവിട്ട് രാജ്യത്ത് അരാജകത്വം രൂപപ്പെടാനുള്ള സാധ്യതയും ഒഴിവാക്കിയേ മതിയാകൂ. അതിനായി ഏതു വിധേനയും പ്രക്ഷോപം ഒത്തു തീർപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര ഇടപെടലുകൾ നടത്തേണ്ടതുണ്ട്; സമസ്‌ത ഓഡിറ്റോറിയത്തിൽ ചേർന്ന സുന്നി സംഘടനാ സംസ്‌ഥാന നേതൃ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ കൺവൻഷൻ ഉൽഘാടനം ചെയ്‌തു. പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, എൻ അലി അബ്‌ദുള്ള, മുഹമ്മദ്‌ പറവൂർ, സികെ റാഷിദ് ബുഖാരി എന്നിവർ പ്രസംഗിച്ചു.

Most Read: റിപ്പബ്ളിക് ദിനത്തിലെ സംഘർഷം; രണ്ട് സംഘടനകൾ കർഷക സമരത്തിൽ നിന്ന് പിൻമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE