കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രങ്ങള്‍ ട്വീറ്റിൽ; രാഹുലിനെതിരെ എഫ്‌ഐആർ

By Syndicated , Malabar News
fir-against rahul-gandhi
Ajwa Travels

ന്യൂഡെല്‍ഹി: പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ഡെൽഹി പോലീസ്. അഭിഭാഷകനായ വിനീത് ജിന്‍ഡാലിന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്. ട്വീറ്റിനെതിരെ ദേശീയ ബാലാവകാശ കമ്മിഷനും രംഗത്തെത്തിയിരുന്നു. ചിത്രം പങ്കുവച്ചതിനെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഡെൽഹിയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ ബുധനാഴ്‌ച രാവിലെ രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് എടുത്ത ചിത്രങ്ങളാണ് ട്വീറ്റ് ചെയ്‌തിരുന്നത്. ചിത്രങ്ങളിൽ കുട്ടിയുടെ മാതാപിതാക്കളുടെ മുഖം വ്യക്‌തമാണെന്നും പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ ഐഡന്റിറ്റി ഏതെങ്കിലും മാദ്ധ്യമം വഴി വെളിപ്പെടുത്തുന്നത് ജുവനൈല്‍ ജസ്‍റ്റിസ് ആക്റ്റ്, പോക്‌സോ നിയമം എന്നിവ പ്രകാരം നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ശിശു സംരക്ഷണ സമിതി രംഗത്തെത്തിയത്.

ഡെല്‍ഹി നങ്കലിലാണ് ഒമ്പതുവയസുകാരി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചെന്നും പരാതി ഉയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ വീടിനടുത്തുള്ള ശ്‌മശാനത്തിലെ പുരോഹിതൻ രാധേശ്യാമിനെയും ശ്‌മശാനം ജീവനക്കാരായ സാലിം, ലക്ഷ്‌മിനാരായണ്‍, കുല്‍ദീപ് എന്നിവരെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

Read also: ഡെൽഹിയിലെ 9 വയസുകാരിയുടെ കൊലപാതകം; മരണകാരണം കണ്ടെത്താനായില്ല; അന്വേഷണം ക്രൈം ബ്രാഞ്ചിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE