കോഴിക്കോടും തീപിടുത്തം; സ്‌പിന്നിങ് മില്ലിലെ പരുത്തി അവശിഷ്‌ടങ്ങള്‍ കത്തിയമർന്നു

By Staff Reporter, Malabar News
A fire broke out in a three storey building in Edappally
Representational Image
Ajwa Travels

കോഴിക്കോട്: തിരുവണ്ണൂരിലെ കോട്ടൺമില്ലിൽ വൻ തീപിടുത്തം. സ്‌പിന്നിങ് മില്ലിലെ വേസ്‌റ്റ് ട്രഞ്ചിലെ പരുത്തി അവശിഷ്‌ടങ്ങൾക്കാണ് തീപിടിച്ചത്.

മീഞ്ചന്തയിൽ നിന്നും മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ആർക്കും പരിക്കില്ലെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.

അതേസമയം കണ്ണൂർ താണയിൽ ഉൽഘാടനത്തിനായി തയ്യാറെടുക്കുന്ന ഹോം അപ്ളൈൻസസ് ഷോറൂമിലും ഇന്ന് തീപിടുത്തമുണ്ടായി. ദേശീയ പാതയിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ അഞ്ച് കടമുറികൾ പൂർണമായി കത്തിനശിച്ച നിലയിലാണ്. സമീപത്തുണ്ടായിരുന്ന പൂട്ടിയിട്ടിരുന്ന രണ്ട് കടകളിലേക്കും തീപടർന്നിരുന്നു. എന്നാൽ കടകൾക്കുള്ളിൽ സാധനങ്ങൾ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. തീപടർന്നത് എങ്ങനെയെന്ന് വ്യക്‌തമായിട്ടില്ല. ഫയർഫോഴ്സെത്തി അരമണിക്കൂർ പരിശ്രമിച്ചാണ് തീയണക്കാനായത്.

Malabar News: കെട്ടിടത്തിൽ നിന്ന് വീണ് എൻജിനിയറിങ് വിദ്യാർഥി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE