കോഴിക്കോട് പയ്യോളിയിൽ പൂജ സ്‌റ്റോറിന് തീപിടിച്ചു

By Syndicated , Malabar News
fire outbreak in payyoli pooja store
Ajwa Travels

കോഴിക്കോട്: പയ്യോളിയിൽ പൂജ സ്‌റ്റോറിന് തീപിടിച്ചു. ബീ​ച്ച് റോ​ഡി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട സമുച്ച​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീലക്ഷ്‌മി ജനറല്‍ പൂജ സ്‌റ്റോറിനാണ് തീപിടിച്ചത്. ശനിയാഴ്‌ച രാവിലെ കട തുറന്നപ്പോഴേക്കും ഒരു ഭാഗം പൂര്‍ണമായും കത്തി നശിച്ചിരുന്നു. മറുവശത്തേക്ക് പടര്‍ന്നെങ്കിലും കടയുടമയും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.

പൂജയ്‌ക്ക് ഉപയോഗിക്കുന്ന നി​ല​വി​ള​ക്കു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള നിരവധി വസ്‌തുക്കളാണ് കത്തി നശിച്ചത്. കൂടാതെ കടയിലെ എസി, ടിവി തുടങ്ങിയവയും അഗ്‌നിക്കിരയായി. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്‌ടമാണ് വിലയിരുത്തുന്നത്. പയ്യോളി സ്വദേശികളായ ബിനീഷ്, വിജീഷ് എന്നീ സഹോദരൻമാരുടേതാണ് സ്‌ഥാപനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Read also: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു; പ്രതി മാസങ്ങൾക്ക് ശേഷം പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE