തമിഴ്‌നാട്ടിലെ പടക്കശാലയിൽ സ്‌ഫോടനം; 5 മരണം

By Desk Reporter, Malabar News
blast-at-fireworks-unit
Ajwa Travels

ചെന്നൈ: തമിഴ്‌നാട് ശ്രീവില്ലിപുത്തൂരിന് സമീപം പടക്കശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 5 പേർ മരിച്ചു. 10ഓളം പേർക്ക് പരിക്കേറ്റു. ശ്രീവില്ലിപുത്തൂർ മധുര റോഡിലെ നഗലാപുരത്താണ് സ്‌ഫോടനമുണ്ടായത്. നൂറിലധികം പേർ ജോലി ചെയ്യുന്ന പടക്ക നി‍ർമാണശാലയുടെ കെമിക്കൽ ബ്ളൻഡിംഗ് വിഭാഗത്തിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 20 പേരോളം ഈ ഭാഗത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു.

മൂന്ന് പേ‍ർ സംഭവസ്‌ഥലത്തും രണ്ടു പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ക്രിസ്‌തുമസ്‌-പുതുവർഷ കച്ചവടത്തിനായി നിർമിച്ച പടക്കം വലിയ അളവിൽ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

ശിവകാശി, ശ്രീവില്ലിപുത്തൂർ വിരുദുനഗർ എന്നിവിടങ്ങളിൽ നിന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്‌ഫോടനത്തിൽ പടക്കശാല പൂർണമായും കത്തിനശിച്ചു. ശിവകാശി മേട്ടുപ്പടി സ്വദേശി മുരുകന്റെ ഉടമസ്‌ഥതയിലുള്ളതാണ് പടക്കശാല.

Most Read:  ഹൈക്കോടതി ഇനി പേപ്പര്‍ രഹിതം; ഇന്ന് മുതൽ ഇ- ഫയലിംഗ് നടപ്പിലാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE