ഫസ്‌റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ളാസുകൾ; ട്രയൽ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി

By Trainee Reporter, Malabar News
first bell digital classes
Ajwa Travels

തിരുവനന്തപുരം: കൈറ്റ് വിക്‌ടേഴ്‌സ്‌ ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ഫസ്‌റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ളാസുകളുടെ ട്രയൽ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി. ജൂൺ 18 വരെയാണ് ട്രയൽ നീട്ടിയത്. ഇതോടെ ജൂൺ ആദ്യവാരം സംപ്രേക്ഷണം ചെയ്‌ത ക്ളാസുകളുടെ പുനഃസംപ്രേക്ഷണം ആയിരിക്കും 14 മുതൽ 18 വരെ വിദ്യാർഥികൾക്ക് ലഭ്യമാകുക.

ജൂൺ 21 മുതൽ ഇവർക്കായി പുതിയ ക്ളാസുകൾ സംപ്രേക്ഷണം ചെയ്യും. പ്ളസ് ടു ക്ളാസുകൾ നേരത്തെ പ്രഖ്യാപിച്ചത് പോലെ ജൂൺ 7 മുതൽ 11 വരെയുള്ള ക്‌ളാസുകളുടെ അതേക്രമത്തിൽ 14 മുതൽ 18 വരെ പുനഃസംപ്രേക്ഷണം ചെയ്യും.

സംസ്‌ഥാനത്ത്‌ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ അയൽപക്ക പഠന കേന്ദ്രങ്ങൾ ഉൾപ്പടെ സജീവമാക്കി മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ ക്ളാസുകൾ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താനാണ് ട്രയൽ നീട്ടുന്നതെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. ഈ ആഴ്‌ച കലാ-കായിക-മാനസികാരോഗ്യ ക്ളാസുകളും വിദഗ്‌ധരുടെ സന്ദേശങ്ങളും വിക്‌ടേഴ്‌സിൽ സംപ്രേക്ഷണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

Read also: ജലനിരപ്പ് കുറഞ്ഞ് ചുള്ളിയാർ, മീങ്കര ഡാമുകൾ; കർഷകർ ആശങ്കയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE