ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബര്‍ 1 മുതല്‍; യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

By Staff Reporter, Malabar News
malabar-news-college-student
Representational Image
Ajwa Travels

ന്യൂ ഡെല്‍ഹി: 2020-21 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബര്‍ 1-ന് ആരംഭിക്കുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍. പുതുതായി ഇറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിന് മുന്‍പ് ഒക്റ്റോബർ മാസത്തോടെ വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസിയുടെ നിര്‍ദേശം.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രവേശന പരീക്ഷകളുടെ ഫലം വൈകുകയാണെങ്കില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ നവംബര്‍ 18 വരെ സമയം നീട്ടിനല്‍കും.കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ രമേഷ് പോഖ്‌റിയാല്‍ നിഷാങ്ക് ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്. നവംബര്‍ 31-ന് മുന്‍പ് പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തീകരിക്കാന്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Read Also: ഇന്ന് മുതല്‍ എം.സി.ഐ ഇല്ല; പകരം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE