ഇന്ന് മുതല്‍ എം.സി.ഐ ഇല്ല; പകരം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍

By News Desk, Malabar News
MalabarNews_medical field
Representation Image
Ajwa Travels

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) അവരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ഇന്ന് അവസാനിപ്പിക്കുന്നു. ഇന്നുമുതല്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍.എം.സി) അവ ഏറ്റെടുക്കും. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെയും, ഈ രംഗത്തെ തൊഴില്‍ മേഖലയുടെയും എല്ലാ സാധ്യതകളെയും വികസിപ്പിക്കുക, നിയന്ത്രിക്കുക എന്നതാണ് ഇന്ന് മുതല്‍ നിലവില്‍ വരുന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്റെ (എന്‍.എം.സി) ലക്ഷ്യം എന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിലവില്‍ വന്നുകഴിഞ്ഞാല്‍, 1933-ല്‍ ആരംഭിച്ച മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇല്ലാതാവുകയും ഏകദേശം 63 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം നിര്‍ത്തലാകുകയും ചെയ്യും. എന്‍.എം.സി നിയമ പ്രകാരം നാല് സ്വയംഭരണ വിഭാഗങ്ങളാകും കമ്മീഷന് കീഴില്‍ പ്രവര്‍ത്തിക്കുക. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന എന്‍.എം.സി ആക്ടിന് ഓഗസ്റ്റ് 8-നാണ് പ്രസിഡന്റിന്റെ അനുമതി ലഭിച്ചത്.

ഡെല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഇ.എന്‍.ടി വിഭാഗം മുന്‍ മേധാവി ഡോ. സുരേഷ് ചന്ദ്ര ശര്‍മ്മ നിലവില്‍ കമ്മീഷന്റെ ചെയര്‍മാനാകും. സെപ്റ്റംബര്‍ 25 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ഇദ്ദേഹത്തിന്റെ നിയമന കാലാവധി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE