മൽസ്യത്തൊഴിലാളി ഭവന സമുച്ചയ പദ്ധതി; ഉൽഘാടനം അടുത്ത മാസം 15ന്

By Trainee Reporter, Malabar News
Fishermens Housing Complex
Ajwa Travels

പൊന്നാനി: മൽസ്യത്തൊഴിലാളി ഭവന സമുച്ചയ പദ്ധതി അന്തിമ ഘട്ടത്തിലേക്ക്. പദ്ധതിയുടെ ഉൽഘാടനം അടുത്തമാസം 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിന്റെ അവസാനവട്ട മിനുക്കു പണികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 228 മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭാവനമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 100 വീടുകൾക്കുള്ള പുതിയ പദ്ധതിയുടെ നിർമാണ ഉൽഘാടനവും ഉടൻ നടക്കും.

പൊന്നാനി ഫിഷിങ് ഹാർബർ പ്രദേശത്താണ് ഭവന സമുച്ചയങ്ങൾ ഒരുക്കുന്നത്. സമുച്ചയത്തിന്റെ ഗുണഭോക്‌താക്കളെ കണ്ടെത്തുന്നതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽ 106 കുടുംബങ്ങളുടെ അന്തിമ പട്ടിക തയ്യാറായി. രണ്ടു ഏക്കറിൽ നിർമിക്കുന്ന ഫ്ളാറ്റിൽ അനുബന്ധമായി വികസന പദ്ധതികൾ കൂടി നടപ്പാക്കുന്നുണ്ട്. ചിൽഡ്രൻസ് പാർക്ക്, നടപ്പാത, ഇരിപ്പിടങ്ങൾ, അലങ്കാര വിളക്കുകൾ തുടങ്ങിയവയും ഒരുക്കും.

സമുച്ചയത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ കഴിഞ്ഞ ദിവസം കളക്‌ടർ ഉദ്യോഗസ്‌ഥരുമായി അവലോകന യോഗം  നടത്തിയിരുന്നു. ഈ യോഗത്തലാണ് ഉൽഘാടനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടായത്. ഈ മാസം 25ന് ഉൽഘാടനം നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, നിർമാണം നീണ്ടുപോയതിനാൽ ഉൽഘാടനം അടുത്ത മാസത്തേക്ക് നീട്ടിവെയ്‌ക്കുകയായിരുന്നു.

Read Also: മെഗാ വാക്‌സിനേഷൻ; 60 ശതമാനം പേർക്ക് ആദ്യ ഡോസ് നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE