കോഴിക്കോട് വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് സ്‌ഥാപിക്കും; മന്ത്രി പിഎ മുഹമ്മദ് റിയാസ്

By Trainee Reporter, Malabar News
PA Muhammed Riyas
മന്ത്രി മുഹമ്മദ് റിയാസ്
Ajwa Travels

കോഴിക്കോട്: ജില്ല കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതികൾ നടപ്പിലാക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതികൾക്കായുള്ള രൂപരേഖ ഈ സമിതികളായിരിക്കും തയ്യാറാക്കുന്നത്.

2022 മെയ് മാസത്തിൽ പുതിയ പദ്ധതി തുടങ്ങും. സ്‌ഥിരം ഫുഡ് സ്ട്രീറ്റ് പദ്ധതിയാണ് ആരംഭിക്കുക. കോഴിക്കോട്ടെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ വലിയങ്ങാടി കേന്ദ്രീകരിച്ചാവും ഫുഡ് സ്ട്രീറ്റ് സ്‌ഥാപിക്കുക. കോഴിക്കോട് കോർപറേഷനും ടൂറിസം വകുപ്പും സംയുക്‌തമായാണ് പദ്ധതി നടപ്പിലാക്കുക.

ഒരു സ്‌ഥിരം സംവിധാനമായിട്ടാണ് ഫുഡ് സ്ട്രീറ്റ് വിഭാവന ചെയ്‌തതെന്നും ഭാവിയിൽ മറ്റു നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ ടൂറിസം മേഖലകൾ കേന്ദ്രീകരിച്ച് വിവിധങ്ങളായ പദ്ധതികൾ ആവിഷ്‌ക്കരിച്ച് വിനോദ സഞ്ചാരികളെ ആകർഷിപ്പിക്കുകയാണ് ലക്ഷ്യം.

Most Read: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വൻ ക്രമക്കേട്; വഴിപാടുകളിൽ അഴിമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE