രഘുവൻഷ് പ്രസാദ് അന്തരിച്ചു

By Trainee Reporter, Malabar News
raghuvansh_prasad_Malabar News
രഘുവൻഷ് പ്രസാദ്
Ajwa Travels

ന്യൂഡെല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബീഹാറിലെ മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകനുമായ രഘുവൻഷ് പ്രസാദ് (74) അന്തരിച്ചു. കോവിഡ് അനുബന്ധ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഡെല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുന്‍ ആര്‍ജെഡി നേതാവായിരുന്ന രഘുവൻഷ് പ്രസാദ്, രണ്ട് ദിവസം മുന്‍പ് പാര്‍ട്ടി വിട്ടത് വലിയ വാര്‍ത്തയായിരുന്നു. ആര്‍ജെഡിയുടെ സ്ഥാപക നേതാക്കളിലൊരാളായ ഇദ്ദേഹം, ലാലു പ്രസാദ് യാദവിന് തുറന്ന കത്തയച്ചതിന് ശേഷമാണ് പാര്‍ട്ടി വിട്ടത്. ലാലുവിന്റെ അടുത്ത അനുയായിയായിരുന്ന രഘുവൻഷ് പ്രസാദ്, ഒന്നാം യുഎപിഎ സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയായിരുന്നു. ബീഹാറിലെ വൈശാലി മണ്ഡലത്തെയായിരുന്നു ഇദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.

കോവിഡ് ബാധിച്ച് ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു ഇദ്ദേഹം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയതിന് ശേഷമാണ് മരണം. രഘുവൻഷ് പ്രസാദിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

Read also:നുണകൾ വിളമ്പുന്നവരോട് സത്യം പറയാൻ മനസ്സില്ല; ജലീൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE