രഘുവൻഷ് പ്രസാദ് ആർജെഡി വിട്ടു; ജെഡിയുവിൽ ചേർന്നേക്കും

By Desk Reporter, Malabar News
Raghuvansh Prasad Singh_2020 Sep 10
Ajwa Travels

പട്ന: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ ആർജെഡിക്ക് (രാഷ്ട്രീയ ജനതാ ദൾ) തിരിച്ചടി നൽകി മുതിർന്ന നേതാവ് രഘുവൻഷ് പ്രസാദ് സിങ്. പാർട്ടിയിൽ നിന്ന് രാജിവക്കുകയാണെന്ന് അദ്ദേഹം ലാലു പ്രസാദ് യാദവിന് നൽകിയ കത്തിൽ പറയുന്നു. നിതീഷ് കുമാറിന്റെ ജെഡിയുവിൽ ചേർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.

1997ൽ ആർജെഡിയുടെ തുടക്കം മുതൽ ലാലു പ്രസാദ് യാദവിനൊപ്പമുള്ള വ്യക്തിയാണ് രഘുവൻഷ് പ്രസാദ്. കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഡെൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ അദ്ദേഹം.

“കർപുരി താക്കൂറിന്റെ മരണത്തിനു ശേഷം, 32 വർഷക്കാലം ഞാൻ നിങ്ങളുടെ പിന്നിൽ നിന്നു, ഇനിയില്ല. പാർട്ടിയിൽ നിന്ന് എനിക്ക് സ്നേഹവും പിന്തുണയും ലഭിച്ചിട്ടുണ്ട്, എന്നോട് ക്ഷമിക്കൂ” – രഘുവൻഷ് പ്രസാദ് കത്തിൽ പറയുന്നു. അഴിമതി ആരോപണത്തിൽ ലാലു പ്രസാദ് യാദവ് ജയിലിൽ പോയതു മുതൽ മകൻ തേജസ്വി യാദവ് നയിക്കുന്ന പാർട്ടിയിൽ കുറച്ചുകാലമായി രഘുവൻഷ് പ്രസാദ് അസന്തുഷ്ടനായിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Read Also: റഫാൽ; ലോകത്തിനുള്ള ശക്തമായ സന്ദേശം- രാജ്നാഥ് സിങ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE