സൗജന്യ കോവിഡ് വാക്‌സിൻ പ്രഖ്യാപനം; പരാതി കിട്ടിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ

By Desk Reporter, Malabar News
Malabar-News_V-Bhaskaran,-Pinarayi-Vijayan
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. മാദ്ധ്യമ വാർത്തകൾ താൻ കണ്ടുവെന്നും പരാതി കിട്ടിയാൽ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു എന്നായിരുന്നു വാർത്ത.

തിരഞ്ഞെടുപ്പു ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ വാഗ്‌ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെസി ജോസഫ് എംഎൽഎ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നൽകി എന്നായിരുന്നു വാർത്തയിൽ പറഞ്ഞിരുന്നത്.

മുഖ്യമന്ത്രി നടത്തിയത് ചട്ടലംഘനമാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസനും ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ബിജെപിയും വിമർശനവുമായി എത്തിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ പരാതി ലഭിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചത്.

ഇന്നലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി കേരളത്തിൽ കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചത്. ഒരാളിൽ നിന്നും വാക്‌സിന് വേണ്ടി പണം ഈടാക്കില്ല. കേന്ദ്ര സർക്കാരിൽ നിന്നും എത്ര ഡോസ് വാക്‌സിൻ ലഭ്യമാകുമെന്ന കാര്യമാണ് ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം അവസാനിക്കുന്നതിന് മുൻപാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. ഇത് വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Also Read:  പള്ളിപ്രവേശനം പോലീസ് തടഞ്ഞു; പ്രതിഷേധവുമായി യാക്കോബായ സഭ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE