ഇന്നും കൂട്ടി; ഇന്ധനവിലയിൽ തുടർച്ചയായി രണ്ടാം ദിവസവും വർധന

By Team Member, Malabar News
Fuel Price Hike
Ajwa Travels

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. തുടർച്ചയായി രണ്ടാം ദിവസമാണ് ഇന്ധനവില ഉയരുന്നത്. പെട്രോൾ ലിറ്ററിന് 90 പൈസയും ഡീസൽ 84 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ രണ്ട് ദിവസം കൊണ്ട് പെട്രോളിന് 1 രൂപ 78 പൈസയും, ഡീസലിന് 1 രൂപ 69 പൈസയുമാണ് കൂടിയത്.

പെട്രോളിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് ഇന്നലെ കൂട്ടിയത്. നിലവിൽ എണ്ണക്കമ്പനികൾ എല്ലാ ദിവസവും വില പുതുക്കി നിശ്‌ചയിക്കാൻ തുടങ്ങിയതോടെ ഇനിയുള്ള ദിവസങ്ങളിൽ വില വർധന പ്രതീക്ഷിക്കാവുന്നതാണ്. 

5 സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇന്ധനവില വർധന സര്‍ക്കാര്‍ മരവിപ്പിച്ച സമയത്ത് 82 ഡോളറിനരികെയായിരുന്നു ക്രൂഡ് ഓയിൽ വില. എന്നാൽ അതിപ്പോള്‍ 118 ഡോളറിനരികെ എത്തിയിട്ടുണ്ട്. അതിനാൽ തന്നെ വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വില ഉയരും.

Read also: കൊച്ചിയിൽ 2200 കിലോ രക്‌തചന്ദനം പിടികൂടി; അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE