രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു

By Staff Reporter, Malabar News
fuel price hike in country
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 101 രൂപ 01 പൈസയായി. ഡീസൽ വില 95 രൂപ 71 പൈസയായി. മുംബൈയിൽ 106.59 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡെൽഹിയിൽ 100.56ഉം, കൊൽക്കത്തയിൽ 100.62 രൂപയുമാണ് വില.

ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 101.37 രൂപയും, ബെംഗളൂരുവിൽ 103.93 രൂപയുമാണ്. ഈ മാസം ഇന്ധന വില വർധിക്കുന്നത് ഇത് ആറാം തവണയാണ്. ജൂണിൽ 17 തവണ ഇന്ധനവില വർധിച്ചിരുന്നു. ഇതേ രീതിയിൽ വിലവർധനവ് തുടരുകയാണെങ്കിൽ അധികം വൈകാതെ തന്നെ ഡീസൽ വിലയും നൂറ് കടക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.

Read Also: കേന്ദ്ര മന്ത്രിമാരിൽ 42 ശതമാനം പേർക്ക് എതിരെയും ക്രിമിനൽ കേസുകൾ; റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE